Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഗവർണറുടെ റിപ്പബ്ലിക് ദിന വിരുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംഘടിപ്പിക്കുന്ന ‘അറ്റ് ഹോം’ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. 2020ലാണ് അവസാനമായി അറ്റ് ഹോം നടന്നത്. റിപ്പബ്ലിക് ദിനത്തിൽ രാജ്ഭവനിൽ നടക്കുന്ന സായാഹ്ന വിരുന്നിനെ ‘അറ്റ് ഹോം’ എന്നാണ് വിളിക്കുന്നത്. വൈകിട്ട് 6.30നാണ് പരിപാടി. മന്ത്രിമാരെയും മറ്റ് വിശിഷ്ടാതിഥികളെയും ഗവർണർ ക്ഷണിച്ചിട്ടുണ്ട്.

ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം അവസാനിക്കുന്നതിൻ്റെ സാഹചര്യത്തിലാണ് തീരുമാനം. ഗവർണർ വിളിച്ച ക്രിസ്മസ് അത്താഴവിരുന്നിൽ നിന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വിട്ടുനിന്നിരുന്നു. സർക്കാരിൻ്റെ ക്രിസ്മസ് ആഘോഷങ്ങളിലേക്ക് ഗവർണറെ ക്ഷണിച്ചിരുന്നില്ല. ഓണഘോഷയാത്രയുടെ സമാപനത്തിനും ഗവർണറെ ക്ഷണിച്ചിരുന്നില്ല.

സജി ചെറിയാനു വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ സമയം അനുവദിച്ചതോടെയാണ് ഗവർണറും സർക്കാരും തമ്മിലുള്ള തർക്കത്തിനു അയവ് വന്നത്. സർക്കാരിൻ്റെ നയപ്രഖ്യാപന പ്രസംഗം മാറ്റമില്ലാതെ സ്വീകരിച്ച ഗവർണർ പ്രസംഗം പൂർണമായും വായിച്ചിരുന്നു. എന്നാൽ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബില്ലിനു ഗവർണർ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...