Vismaya News
Connect with us

Hi, what are you looking for?

SPORTS

വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ട്രാൻസ്ജെൻഡർ താരങ്ങൾക്ക് വിലക്ക്; പുതിയ നിയമങ്ങളുമായി ഐ.സി.സി

ദുബൈ: ക്രിക്കറ്റിൽ പുതിയ നിയമങ്ങളുമായി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ(ഐ.സി.സി). വനിതാ ക്രിക്കറ്റിൽ നിന്ന് ട്രാൻസ്‌ജെൻഡർ താരങ്ങളെ വിലക്കിയതും ഓവറുകള്‍ക്കിടയിലെ സമയം നിശ്ചയിച്ചിട്ടുളളതാണ് പ്രധാന മാറ്റങ്ങൾ.

പുരുഷ ഏകദിന-ടി20 മത്സരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ‘സ്റ്റോപ്പ് ക്ലോക്ക്’ സംവിധാനം കൊണ്ടുവരുന്നത്. ഇതുപ്രകാരം ഓവറുകൾക്കിടയിലെ ഇടവേളക്ക് 60 സെക്കൻഡ് സമയം നിശ്ചയിക്കും. നിശ്ചിത സമയത്തിനുള്ളിൽ ബൗളർ അടുത്ത ഓവർ എറിഞ്ഞിരിക്കണം. മൂന്നാം തവണയും സമയനിബന്ധന ലംഘിച്ചാല്‍ അഞ്ച് റൺസ് പെനൽറ്റി വിധിക്കും.

അതേസമയം, ട്രാൻസ്‌ജെൻഡർ കളിക്കാരെ ഐ.സി.സി വിലക്കിയതോടെ കാനഡയുടെ ഡാനിയേൽ മക്‌ഗേയ്‌ക്ക് വനിതാ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ ഇനി പങ്കെടുക്കാനാകില്ല. ഈ വർഷം ആദ്യമാണ് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഇടംനേടുന്ന ആദ്യ ട്രാൻസ്‌ജെൻഡർ താരമായി ഡാനിയേൽ മക്‌ഗേ മാറിയത്.

പുതിയ നിയമ പ്രകാരം, പുരുഷനിൽ നിന്ന് സ്ത്രീയിലേക്ക് ഏതെങ്കിലും തരത്തിലുള്ള ശസ്ത്രക്രിയയിലൂടെ മാറിയവര്‍ക്ക് ഇനി ടീമിന്റെ ഭാഗമാകാനാകില്ല. ആസ്‌ട്രേലിയക്കാരനായ മക്‌ഗേയ് 2020ലാണ് കാനഡയിലേക്ക് മാറുകയും 2021ൽ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണായി മാറുകയും ചെയ്തത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...