Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

തിരുവനന്തപുരത്ത് കുടുംബപ്രശ്നത്തെ തുടർന്ന് 19 കാരി കിണറ്റിൽ ചാടി പിന്നാലെ പിതാവും: തുണയായത് അഗ്നിരക്ഷാ സേന

തിരുവനന്തപുരം: കിണറ്റിൽ ചാടിയ പെൺകുട്ടിയെയും പിന്നാലെ രക്ഷിക്കാൻ ചാടിയ പിതാവിനെയും അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കുടുംബപ്രശ്നത്തെ തുടർന്നാണ് പത്തൊമ്പതുകാരിയായ മകൾ കിണറ്റിൽ ചാടിയത്. ഇരുവർക്കും ഗുരുതര പരിക്ക് ഇല്ല. തിരുവനന്തപുരം പ്രാവച്ചമ്പലം സ്വാതി കോൺവെൻറ് റോഡിലാണ് സംഭവം.

കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് തിരുവനന്തപുരം ഫയർഫോഴ്സ് നിലയത്തിൽ സന്ദേശം എത്തുന്നത്. തുടർന്ന് ഫയർഫോഴ്സ് സംഘം എത്തുമ്പോൾ വെള്ളം കോരുന്ന തൊട്ടിയിൽ കെട്ടിയിരുന്ന കയറിൽ അച്ഛൻ മകളെയും പിടിച്ചു നിൽക്കുന്നത് ആണ് കാണുന്നത്.

ഉടൻ തന്നെ റെസ്ക്യൂ നെറ്റ്, റോപ് എന്നിവ ഉപയോഗിച്ച് അച്ഛനെയും മകളെയും രക്ഷപ്പെടുത്തി ഫായർഫോഴ്‌സ് ജീപ്പിൽ നേമം ഗവ. ആശുപത്രിയിൽ എത്തിച്ചു. തിരുവനന്തപുരം ഫയർ ആൻഡ് റെസ്ക്യൂ നിലയത്തിൽ നിന്നും അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ ഷാജിഖാന്റെ നേതൃത്വത്തിൽ സേനങ്ങാങ്ങളായ ഷാഫി, പ്രതോഷ്, രതീഷ്,സജിത്ത്, മഹേഷ്കുമാർ, സന്തോഷ്‌,സൃജിൻ, സനിൽ കുമാർ എന്നിവർ രക്ഷ പ്രവർത്തനത്തിൽ പങ്കാളികളായി.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...