Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

തൃഷ, ചിരഞ്ജീവി, ഖുശ്ബു തുടങ്ങിയവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങി മന്‍സൂര്‍ അലി ഖാന്‍

ചെന്നൈ: നടി തൃഷയ്‌ക്കെതിരെ നടന്‍ മന്‍സൂര്‍ അലി ഖാന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ സംഭവം ചര്‍ച്ച ചെയ്യപ്പടുകയാണ്. കേസില്‍ തൃഷയോട് മന്‍സൂര്‍ മാപ്പ് പറഞ്ഞെങ്കിലും ഇപ്പോള്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങുകയാണ് മന്‍സൂര്‍ അലി ഖാന്‍. തൃഷ, ചിരഞ്ജീവി, ഖുശ്ബു തുടങ്ങിയവര്‍ക്കെതിരെയാണ് നടന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങുന്നത്.

തൃഷ, ചിരഞ്ജീവി, ഖുശ്ബു എന്നിവര്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുകയും ഒരാഴ്ചയിലധികമായി തന്റെ സമാധാനം തകര്‍ത്തുവെന്നും മന്‍സൂര്‍ അലി ഖാന്‍ ആരോപിക്കുന്നു. നിരപരാധിയാണെന്നും മൂന്ന് അഭിനേതാക്കള്‍ക്കെതിരെ യഥാര്‍ത്ഥ വീഡിയോയും മറ്റ് തെളിവുകളും ഹാജരാക്കുമെന്നും താരം അവകാശപ്പെട്ടു. താന്‍ തമാശയായി പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്നും അതു തനിക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്നും നടന്‍ ആരോപിക്കുന്നു.

ചിരഞ്ജീവിയും ഖുശ്ബുവും ഉള്‍പ്പടെയുള്ളവര്‍ പരാമര്‍ശത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. മന്‍സൂറിന്റെ വാക്കുകളെ ശക്തമായി അപലപിക്കുന്നുവെന്നും ലൈംഗിക വൈകൃതമായേ അതിനെ കാണാനാകൂവെന്നും, തൃഷയ്ക്കും അത്തരം ഭയാനകമായ പരാമര്‍ശങ്ങള്‍ക്ക് വിധേയമാകേണ്ടിവരുന്ന എല്ലാ സ്ത്രീകള്‍ക്കും ഒപ്പമാണ് താനെന്നുമാണ് ചിരഞ്ജീവി സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്.

അതേസമയം തൃഷയ്‌ക്കെതിരെ ലൈംഗിക പരാമര്‍ശം നടത്തിയ കേസില്‍ നടന്‍ മന്‍സൂര്‍ അലി ഖാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. വെള്ളിയാഴ്ച ചെന്നൈയിലെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. മതിയായ വിശദാംശങ്ങളില്ലാതെയാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി എസ് അല്ലി ജാമ്യാപേക്ഷ തള്ളിയത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...

KERALA NEWS

കൊച്ചി |എറണാകുളം ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു. മാമലതുരുത്തിയില്‍ ബീന ആണ് മരിച്ചത്. അറുപത് വയസായിരുന്നു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍...

KERALA NEWS

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പൊലീസ് സംരക്ഷണത്തിൽ വീണ്ടും തുടങ്ങാനുള്ള നീക്കം ഫലം കണ്ടില്ല. ടെസ്റ്റിനായി സ്ലോട്ട് ലഭിച്ചയാളുകൾ പല സ്ഥലങ്ങളിലും എത്തിയില്ല. എറണാകുളം കാക്കനാട് അപേക്ഷിച്ചവർ ആരും എത്താത്തതിനാൽ ടെസ്റ്റ് ഉപേക്ഷിക്കുകയാണെന്ന് മോട്ടോർ...