Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

തിരുവനന്തപുരത്ത് ചത്ത കോഴികളെ വില്‍ക്കാന്‍ ശ്രമം തടഞ്ഞ് നാട്ടുകാര്‍; രണ്ടുപേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം കഴക്കൂട്ടത്ത് ചത്ത കോഴിയെ വില്‍ക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. കഴക്കൂട്ടം കുളത്തൂര്‍ ജങ്ഷനിലെ ബര്‍ക്കത്ത് ചിക്കന്‍ സ്റ്റാളിലാണ് ചത്ത കോഴിയെ വില്‍ക്കാന്‍ ശ്രമം നടന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം പൊലിസിനെയും നഗരസഭയെയും അറിയിക്കുകയായിരുന്നു.

ഈ മേഖലയില്‍ നേരത്തെയും ഇത്തരത്തില്‍ ചത്ത കോഴിയെ വില്‍ക്കുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു.  ഇന്ന് രാവിലെ ചുള്ളിമാനൂരിലെ ഫാമില്‍ നിന്ന് കഴക്കൂട്ടത്തെ ചിക്കന്‍ സ്റ്റാളിലേക്ക് വാഹനത്തില്‍ കോഴികളെ എത്തിച്ചത്. ഇക്കൂട്ടത്തില്‍ ഏറെയും ചത്ത കോഴികളായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ നാട്ടുകാര്‍ വിവരം പൊലീസിനെയും നഗരസഭയെയും അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നഗരസഭയിലെ ആരോഗ്യവിവാഗം ഉദ്യോഗസ്ഥര്‍ എത്തി വാഹനം തുറന്നു പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ വാഹനത്തില്‍ നിരവധി ചത്തകോഴികളെ കണ്ടെത്തി. തുടര്‍ന്ന് വാഹനത്തിലെ ഡ്രൈവറെയും സഹായിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

നേരത്തെ നിരവധി തവണ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ നാട്ടുകാര്‍ തന്നെ പ്രദേശത്ത് പരിശോധന വ്യാപകമാക്കിയിരുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...