Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ജിഗര്‍തണ്ട ഡബിള്‍ എക്സ് ഇനി ഒടിടിയിലേക്ക്

തമിഴകത്ത് വൻ ഹിറ്റായ ചിത്രമാണ് ജിഗര്‍തണ്ട ഡബിള്‍ എക്സ്. സംവിധായകൻ കാര്‍ത്തിക് സുബ്ബരാജിന്റെ ചിത്രം കളക്ഷനില്‍ വൻ കുതിപ്പണ് നടത്തിയത്. ജിഗര്‍തണ്ട ഡബിള്‍ എക്സ് 70 കോടിയോളം രൂപയാണ് ആഗോളതലതലത്തില്‍ ആകെ നേടിയത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ജിഗര്‍തണ്ട ഡബിള്‍ എക്സ് സിനിമയുടെ ഒടിടി റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ്

ജിഗര്‍തണ്ട ഡബിള്‍ എക്സ് നെറ്റ്‍ഫ്ലിക്സിലാണെത്തുക. നെറ്റ്ഫ്ലിക്സില്‍ ഡിസംബര്‍ എട്ടിന് പ്രദര്‍ശനം തുടങ്ങുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജിന്റെ പുതുമയാര്‍ന്ന കഥ പറച്ചില്‍ ശൈലിയാണ് ജിഗര്‍തണ്ട ഡബിള്‍ എക്സിനെയും ആകര്‍ഷകമാക്കിയത്.. സിനിമയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണിത്

എസ് ജെ സൂര്യയും രാഘവ ലോറൻസും ജിഗര്‍താണ്ട 2ല്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നു. ഷൈൻ ടോം ചാക്കോയെയും ചിത്രത്തിലുണ്ട്. മലയാളിയായ നിമിഷ സജയനും വേറിട്ട കഥാപാത്രമാണ് ലഭിച്ചത്. ഹിറ്റായ ജിഗര്‍തണ്ടയുടെ രണ്ടാം ഭാഗമാണിത്. സംവിധാനം കാര്‍ത്തിക് സുബ്ബരാജ്. തിരക്കഥയും കാര്‍ത്തിക് സുബ്ബരാജിന്റേത് തന്നെ. എസ് തിരുവാണ് ഛായാഗ്രാഹണം.  

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...