Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

13 ഇനം സബ്സിഡി സാധനങ്ങളുമായി സംസ്ഥാനത്ത് സപ്ലൈകോയുടെ ക്രിസ്തുമസ് ന്യൂയർ ഫെയർ നാളെ മുതൽ

13 ഇനം സബ്സിഡി സാധനങ്ങളുമായി സപ്ലൈകോയുടെ ക്രിസ്തുമസ് ന്യൂയർ ഫെയറിന് നാളെ തുടക്കമാവും. സബ്സിഡി സാധനങ്ങൾക്ക് പുറമേ സബ്സിഡി ഇതര സാധനങ്ങൾക്കും വിലക്കിഴിവോടെയാണ് ക്രിസ്തുമസ് ന്യൂയർ ആരംഭം കുറിക്കുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടത്ത് നടക്കും.

ഹോർട്ടികോർപ്പിന്റെയും മിൽമയുടെയും സ്റ്റാളുകളടക്കം തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ചന്തകൾ ഉണ്ടാകും. 19 കോടി രൂപയാണ് സപ്ലൈകോയുടെയും കൺസ്യൂമർഫെഡിന്റെയും ക്രിസ്മസ് പുതുവത്സര ചന്തകൾക്കായി സർക്കാർ അനുവദിച്ചത്. ഡിസംബർ 23 മുതൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രവർത്തിക്കുന്ന ചന്തകൾ ഡിസംബർ 30ന് സമാപിക്കും.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...