Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

തമിഴ്‌നാട്ടിന് പ്രളയ ദുരിതാശ്വാസ ഫണ്ട് അനുവദിക്കുന്നില്ല; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍

തമിഴ്‌നാട്ടിലെ കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുമുണ്ടായ നാശ നഷ്ടങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മതിയായ ദുരിതാശ്വാസ ഫണ്ട് അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ‘ഈ പ്രതിസന്ധി ഘട്ടത്തില്‍, കേന്ദ്ര സര്‍ക്കാര്‍ തമിഴ്‌നാടിന് കൂടുതല്‍ ഫണ്ട് അനുവദിക്കാത്തതിനാല്‍, ജനങ്ങളുടെ ക്ഷേമത്തിനും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ സ്വന്തം ഫണ്ട് ഉപയോഗിക്കുന്നു’-സ്റ്റാലിന്‍ പറഞ്ഞു.

ദേശീയ ദുരന്തനിവാരണ നിധിയില്‍ നിന്ന് കേന്ദ്രം സംസ്ഥാനത്തിന് കൂടുതല്‍ തുക അനുവദിച്ചിട്ടില്ലെന്നും, അനുവദിച്ച 450 കോടി രൂപ സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്ക് കേന്ദ്രം നല്‍കാനുള്ള ഫണ്ടിന്റെ രണ്ടാം ഗഡുവാണെന്നും സ്റ്റാലിന്‍ ആരോപിച്ചു. എന്‍ഡിആര്‍എഫില്‍ നിന്ന് ഉടന്‍ പണം അനുവദിക്കണമെന്ന് തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി ഞാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പ്രളയക്കെടുതി വിലയിരുത്തുന്നതിനും കൂടുതല്‍ കേന്ദ്രസഹായം തേടുന്നതിനുമായി മുഖ്യമന്ത്രി ബുധനാഴ്ച ഡല്‍ഹിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ തെക്കന്‍ തമിഴ്നാട്ടിലെ വെള്ളപ്പൊക്ക പ്രതിസന്ധി പരിഹരിക്കാന്‍ പ്രാഥമിക ധനസഹായമായി 2000 കോടി രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...