Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

തിരുവനന്തപുരം വിമാനത്താവളത്തിലെ അന്താരാഷ്‌ട്ര ടെര്‍മിനലിലെ ആഭ്യന്തര സര്‍വീസുകള്‍ മാറ്റാന്‍ നിര്‍ദേശം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ അന്താരാഷ്‌ട്ര ടെര്‍മിനലില്‍ നിന്നുള്ള ആഭ്യന്തര സര്‍വീസുകള്‍ ശംഖുംമുഖത്തെ ഡൊമസ്റ്റിക് ടെര്‍മിനലിലേക്ക് മാറ്റണമെന്ന് നിര്‍ദേശം. കസ്റ്റംസ് വിഭാഗമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തീരുമാനം എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തുന്ന ആഭ്യന്തര സര്‍വീസുകളെയാണ് ഈ നിര്‍ദേശം പ്രധാനമായും ബാധിക്കുക.

ഇതേ തുടര്‍ന്ന് തിരുവനന്തപുരം- കോഴിക്കോട് സെക്ടറില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രഖ്യാപിച്ച പുതിയ സര്‍വീസ് ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. ബുക്കിങ് വരെ ആരംഭിച്ച ശേഷമാണ് കസ്റ്റംസ് വിഭാഗം എതിര്‍പ്പുമായി എത്തിയത്. യാത്രക്കാരുടെ നിരന്തര ആവശ്യത്തെത്തുടര്‍ന്നാണ് നിലവില്‍ വിമാന സര്‍വീസ് ഇല്ലാതിരുന്ന തിരുവനന്തപുരം- കോഴിക്കോട് സെക്ടറില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് പ്രഖ്യാപിച്ചത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ ചാക്കയിലെ അന്താരാഷ്‌ട്ര ടെര്‍മിനലില്‍ നിന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്നത്. പുതുതായി പ്രഖ്യാപിച്ച കോഴിക്കോട് സര്‍വീസ് കൂടാതെ ഡല്‍ഹി, ചെന്നൈ, ബംഗളൂരു, കണ്ണൂര്‍ എന്നിവടങ്ങളിലേക്ക് അന്താരാഷ്‌ട്ര ടെര്‍മിനലില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നുണ്ട്. ഡൊമസ്റ്റിക് ടെര്‍മിനലില്‍ സര്‍വീസ് നടത്തുന്നതിന് വേണ്ട ഗ്രൗണ്ട് സ്റ്റാഫോ മറ്റു സംവിധാനങ്ങളോ എയര്‍ ഇന്ത്യക്ക് നിലവിലില്ല. ഇരു ടെര്‍മിനലുകളും തമ്മില്‍ ആറരക്കിലോമീറ്റര്‍ ദൂരവുമുണ്ട്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...