Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

എൻഡോസൾഫാൻ കുഴിച്ചുമൂടിയത് അശാസ്ത്രീയമായാണെന്ന പരാതി ; മലിനീകരണ ബോർഡുകൾക്ക് ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്

മിഞ്ചിപദവിൽ എൻഡോസൾഫാൻ കുഴിച്ചുമൂടിയത് അശാസ്ത്രീയമായാണെന്ന പരാതിയിൽ കേന്ദ്ര, സംസ്ഥാന മലിനീകരണ ബോർഡുകൾക്ക് ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്. വിദഗ്ധ സമിതി പഠനം നടത്തി ജനുവരി രണ്ടിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. കേന്ദ്ര സംഘം നാളെ കാസർഗോഡ് എത്തും. ഉഡുപ്പിയിലെ മനുഷ്യാവകാശ പ്രവർത്തകൻ ഡോ.രവീന്ദ്രനാഥ് ഷാൻഭോഗ് നൽകിയ പരാതിയിലാണ് നടപടി.

കാലക്രമേണ ഭൂഗർഭ ജലത്തിൽ എൻഡോസൾഫാൻ സാന്നിധ്യം ഉണ്ടാകുമെന്നാണ് പരാതിയിലെ വാദം. 2000ൽ കാസർ​ഗോഡ് എൻഡോസൾഫാൻ നിരോധനം ഏർ‌പ്പെടുത്തിയ ഘട്ടത്തിലാണ് പ്ലാന്റേഷൻ കോർപറേഷൻ ജീവനക്കാർ അതിർത്തി​ഗ്രാമമായ മിഞ്ചിപദവിൽ എൻഡോസൾഫാൻ കുഴിച്ചുമൂടിയത്.

എൻഡോസൾഫാൻ കുഴിച്ച് മൂടിയത് അശാസ്ത്രീയമായ നടപടിയാണെന്ന് അന്ന് തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. കീടനാശിനി നിർവീര്യമാക്കാതെ കുഴിച്ചുമൂടിയാൽ അതിന്റെ ദോഷഫലങ്ങൾ പൂർണമായി ഒഴിവാക്കാൻ സാധിക്കില്ല എന്നുൾപ്പെടെയാണ് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...