Vismaya News
Connect with us

Hi, what are you looking for?

Automobile

സർവ്വീസിന് കൊടുത്ത വാഹനം തിരികെ വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; ഇല്ലെങ്കിൽ നഷ്ടം

വാഹനം സ്വന്തമായുള്ളവരെല്ലാം അത് സർവ്വീസും ചെയ്യാറുണ്ടാകും. അധികം പഴക്കമില്ലാത്ത വാഹനങ്ങളാണെങ്കിൽ തീർച്ചയായും സർവ്വീസ് സെന്ററുകളിലാവും ഇതിനായി കൊണ്ടുപോവുക. പലപ്പോഴും നമ്മുടെ വാഹനം ഏറ്റെടുത്തുകഴിഞ്ഞാൽ അതിൽ എന്തൊക്കെയാണ് സർവ്വീസ് സെന്ററുകാർ ചെയ്യുക എന്നത് നാം കാണാറില്ല. എന്നാൽ, ഇത്തരത്തിൽ സർവ്വീസ് കഴിഞ്ഞ് നമ്മുടെ വാഹനം വാങ്ങുമ്പോൾ ചില കാര്യങ്ങൾ കൃത്യമായും ശ്രദ്ധിക്കണം. അവ എന്തൊക്കെയാണെന്ന് നോക്കാം.

എവിടെയാണോ വാഹനം സർവ്വീസിന് കൊടുക്കുന്നത് അവിടത്തെ നിയമസാധ്യതയും വിശ്വസ്തതയും ഉറപ്പാക്കിയതിന് ശേഷം മാത്രം വാഹനം കൈമാറുക എന്നതാണ് പ്രധാന കാര്യം. വാഹനം സർവ്വീസ് ചെയ്ത് തിരികെ നൽകിയ ഉടൻ നിങ്ങൾ പറഞ്ഞിട്ടുള്ള പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചോ എന്ന് ഉറപ്പ് വരുത്തുക. അത് പരിശോധിച്ച് നോക്കാനുള്ള പൂർണ ഉത്തരവാദിത്വം നമുക്കുണ്ട്.

വാഹനം സര്‍വീസ് ചെയ്ത ശേഷം വിശദമായ ബില്‍ ഉടമയ്‌ക്ക് കൈമാറും. ബില്ല് വിശദമായി പരിശോധിക്കേണ്ടത് അനിവാര്യമാണ്. ഇനങ്ങളുടെ വില നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ക്വട്ടേഷനുമായി പൊരുത്തപ്പെടുന്നുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാതെ ബില്‍ തുക അടക്കരുത്. എഞ്ചിന്‍ ഓയില്‍ ടോപ്പ് അപ്പ് ചെയ്യുമ്പോള്‍ പണം അടക്കേണ്ടതില്ല.

എഞ്ചിന്‍ ഓയില്‍ മാറ്റുന്നതിനാണ് പണം നൽകേണ്ടത്. ടോപ്പ് അപ്പ് ചെയ്തതിന് നിരക്ക് ഈടാക്കിയിട്ടില്ലെന്ന് സ്ഥിരീകരിക്കുക. വണ്ടിയുടെ ഏതെങ്കിലും ഭാഗങ്ങള്‍ മാറ്റിയത് വില കൂടുതലാണെന്ന് സംശയം തോന്നിയാല്‍ ഓൺലൈനായി അത് പരിശോധിക്കുക.

വാഹനത്തിന് കൃത്യമായി മാറ്റാനുള്ള ഒന്നാണ് എഞ്ചിൻ ഓയിൽ. അതിനാല്‍ വാഹനം സര്‍വീസ് ചെയ്ത് കഴിഞ്ഞശേഷമുള്ള ഓയിലിന്റെ നിറം പരിശോധിച്ച് അത് മാറ്റിയിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്തണം. പുതിയ ഓയില്‍ കണ്ടാല്‍ തന്നെ നമുക്ക് മനസ്സിലാകും. അത് നല്ല ലൈറ്റ്‌വെയിറ്റായും വൃത്തിയുള്ളതുമായുമാണ് കാണപ്പെടുന്നത്.

 

 

വാഹനം സർവ്വീസ് കഴിഞ്ഞ് തിരികെ ലഭിച്ചാലുടൻ ഒന്ന് ഓടിച്ച് നോക്കുന്നത് നല്ലതാണ്. നാം ചൂണ്ടിക്കാട്ടിയ പരാതികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിൽ ഉടൻ തന്നെ സർവ്വീസ് സെന്റുകാരെ അറിയിക്കുക. സർവ്വീസ് ഫീഡ്ബാക്ക് നൽകുന്നതിനുമുമ്പുതന്നെ ഇതുചെയ്താൽ അധിക ചിലവില്ലാതെ കുഴപ്പം പരിഹരിക്കാനാവും.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...