Vismaya News
Connect with us

Hi, what are you looking for?

Automobile

ഏറ്റവും പുതിയ മോഡൽ കാറുകൾക്ക് ബമ്പർ ഓഫറുമായി മാരുതി

കാറുകൾക്ക് വൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് മാരുതി സുസുക്കി. തങ്ങളുടെ ഏറ്റവും പുതിയ 2024 മോഡലുകൾക്കും 2023ലെ വിൽക്കാത്ത സ്റ്റോക്കുകൾക്കുമുള്ള കിഴിവ് ഓഫറുകളുടെ ലിസ്റ്റ് പുറത്തിറക്കി.

ആൾട്ടോ K10 2023 ലെ മോഡലിന് 45,000 രൂപ വരെയും 2024 മോഡലിന് 52,000 രൂപ വരെയും ഡിസ്‌കൗണ്ടുകൾ കമ്പനി വാഗ്‍ദാനം ചെയ്യുന്നു .

സെലേറിയോയുടെ 2023ലെ സ്റ്റോക്കിന് 44,000 രൂപയും 2024 മോഡലിന് 51,000 രൂപയും മാരുതി സുസുക്കി വാഗ്‌ദാനം ചെയ്യുന്നു.

2024 മോഡലിന് കമ്പനി 23,000 രൂപയുടെ ഉപഭോക്തൃ ഓഫറും 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 6,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും വാഗ്ദാനം ചെയ്യുന്നുണ്ട്.

എസ്-പ്രസ്സോ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 2024 മോഡലിന് 44,000 രൂപയും 2023 മോഡലിന് 51,000 രൂപയും കിഴിവ് ലഭിക്കുന്നു.

വാഗൺ-ആറിന്റെ 2024 മോഡലിന് 36,000 രൂപയും 2023 മോഡലിന് 46,000 രൂപയുമാണ് കിഴിവ് ലഭിക്കുന്നത്.

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായ സ്വിഫ്റ്റിന് കമ്പനി ബമ്പർ ഡിസ്‌കൗണ്ടുകളും നൽകുന്നുണ്ട്. സ്വിഫ്റ്റിന്റെ 2024 മോഡലിന് 37,000 രൂപയും 2023 മോഡലിന് 47,000 രൂപയുമാണ് ഉപഭോക്താക്കൾക്ക് കിഴിവ് ലഭിക്കുന്നത്.

സെഡാൻ കാറായ ഡിസയറിന് 17,000 രൂപ മാത്രമാണ് കിഴിവ്. ഇതിൽ 10,000 രൂപയുടെയും 7,000 രൂപയുടെയും എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് കോർപ്പറേറ്റ് ബോണസായി ലഭിക്കും.

മാരുതി സുസുക്കി അതിന്റെ എർട്ടിഗ ടൂർ എം, വാഗൺആർ ടൂർ എച്ച് 3, ഇക്കോ, ഡിസയർ ടൂർ എസ്, ആൾട്ടോ ടൂർ വി, സൂപ്പർ കാരി എന്നിവയിലും ബമ്പർ ഡിസ്‌കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...