Vismaya News
Connect with us

Hi, what are you looking for?

TECH

‘2024 സേഫ് അല്ലെന്ന്’ ഗൂഗിൾ; കൂടുതൽ പേർക്ക് ജോലി പോകും

2024 ആരംഭിച്ചതിന് പിന്നാലെ തൊഴിലന്വേഷകർക്കും യുവാക്കൾക്കും നിരാശ നൽകുന്ന വാർത്തകളാണ് ഗൂഗിൾ പുറത്തുവിടുന്നത്. ഈ വർഷം കൂടുതൽ പേർക്ക് ജോലി നഷ്ടമാകുമെന്ന മുന്നറിയിപ്പ് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ ​ജീവനക്കാർക്ക് നൽകിയതായി ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജനുവരി 10 മുതൽ ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ വിവിധ വകുപ്പുകളിലായി ജോലിചെയ്യുന്ന ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇനിയും കൂടുതൽ പേരെ വെട്ടിക്കുറക്കേണ്ടി വരുമെന്നാണ് സുന്ദർ പിച്ചൈ അറിയിച്ചത്.

അടുത്തിടെ ഗൂഗിൾ പിക്‌സൽ, നെസ്റ്റ്, ഫിറ്റ്‌ബിറ്റ് എന്നിവയുടെ പ്രധാന ഹാര്‍ഡ് വെയര്‍ ടീമുകൾ, എഞ്ചിനീയറിങ് ടീമുകള്‍ എന്നിവരെ ഗൂഗിള്‍ പിരിച്ചുവിട്ടിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്‌റ്റ്‌വെയറും ഓട്ടോമേഷനും കൂടുതൽ മേഖലകളിലേക്ക് എത്തിക്കാൻ കമ്പനി ശ്രമം നടത്തുന്നുണ്ട്. ഇതിനൊപ്പം കമ്പനിയുടെ കാര്യക്ഷമത പ്രോത്സാഹിപ്പിക്കുക, ഊന്നൽ നൽകുന്ന വിവിധ മേഖലകളിൽ ലക്ഷ്യം ​നേടുന്നതിൽ വേഗത വർധിപ്പിക്കുക തുടങ്ങിയവലക്ഷ്യമിട്ടാണ് ഈ വർഷത്തെ പിരിച്ചുവിടലുകളെന്ന് അദ്ദേഹം മെമ്മോയിൽ സൂചിപ്പിച്ചു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...