Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

യുട്യൂബര്‍ ഉണ്ണി വ്ളോഗ്‍സിനെതിരെ സംവിധായകന്‍റെ ജാതി അധിക്ഷേപം; അന്വേഷണം നടത്താൻ കോടതി നിർദേശം

യുട്യൂബർ ഉണ്ണി വ്ലോഗ്‍സിനെ ജാതീയമായി അധിക്ഷേപിക്കുകയും വധഭീഷണി നടത്തുകയും ചെയ്ത സംഭവത്തിൽ അന്വേഷണം നടത്താൻ ആലുവ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം. ജനുവരി 5 നാണ് ഉണ്ണി വ്ലോഗ്‍സിനെ ചലച്ചിത്ര സംവിധായകനായ അനീഷ് അൻവർ ജാതീയമായി അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. അനീഷ് അൻവർ സംവിധാനം ചെയ്ത ‘രാസ്ത’ എന്ന സിനിമയെക്കുറിച്ച് അഭിപ്രായം പറഞ്ഞതാണ് അനീഷ് അൻവറിനെ പ്രകോപിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.

സംഭവത്തിൽ ഉണ്ണി വ്ലോഗ്സ് പൊലീസിൽ പരാതിപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. തുടർന്നാണ് ഉണ്ണി വ്ലോഗ്സ് ആലുവ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. കേസിൻ്റെ ഗൗരവം മനസ്സിലാക്കിയ ആലുവ മജിസ്ട്രേറ്റ്  സന്തോഷ്  ടി കെ അന്വേഷണം നടത്താൻ എളമക്കര പൊലീസിന് നിർദേശം നൽകുകയായിരുന്നു. ഉണ്ണി വ്ലോഗ്സിന് വേണ്ടി അഡ്വ. മുഹമ്മദ് ഇബ്രാഹിം ഹാജരായി.

സർജാനോ ഖാലിദിനെ നായകനാക്കി അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത രാസ്ത എന്ന ചിത്രത്തിന്‍റെ റിലീസ് ജനുവരി 5 ന് ആയിരുന്നു. അതേദിവസം തന്നെ ഉണ്ണി വ്ലോഗ്സ് സിനിഫൈല്‍ എന്ന യുട്യൂബ് ചാനലിലൂടെ റിവ്യൂവും എത്തിയിരുന്നു. സംവിധായകന്‍ അനീഷ് അന്‍വര്‍ തന്നെ ഫോണില്‍ വിളിച്ചതിന്‍റെ ഓഡിയോ റെക്കോര്‍ഡ് തൊട്ടുപിറ്റേദിവസം ഉണ്ണി തന്‍റെ യുട്യൂബ് ചാനലിലൂടെത്തന്നെ പുറത്തുവിട്ടിരുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...