Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

കാര്യവട്ടം കാംപസിൽ അടച്ചിട്ട് നശിപ്പിക്കുന്നത് നാല് കെട്ടിടങ്ങൾ

തിരുവനന്തപുരം: കേരള സർവകലാശാല കാര്യവട്ടം കാംപസിൽ പുതിയ ഒരു അക്കാദമിക് കെട്ടിടംകൂടി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുകയാണ്. എന്നാൽ വൈസ് ചാൻസലറുടെയും ജീവനക്കാരുടെയും ക്വാർട്ടേഴ്‌സുകളും ഗസ്റ്റ് ഹൗസും അടക്കം നാലുകെട്ടിടങ്ങൾ വർഷങ്ങളായി ഉപയോഗിക്കാതെ നശിക്കുകയാണ്. ഇവ ഉപയോഗപ്പെടുത്താത്തതിനാൽ ലക്ഷങ്ങളുടെ നഷ്ടവും പ്രതിവർഷം സർവകലാശാലയ്ക്കുണ്ടാകുന്നുണ്ട്. ഇടയ്ക്കിടെ ഉദ്ഘാടനം നടത്തുന്നതല്ലാതെ നിർമിക്കുന്ന കെട്ടിടങ്ങൾ ഉപയോഗപ്പെടുത്താനുള്ള ശ്രമം ഉണ്ടാകാറില്ല.

വൈസ് ചാൻസലറുടെ വസതി വർഷങ്ങളായി ഉപയോഗിക്കാതെ നാശത്തിന്റെ വക്കിലായിരുന്നു. നാലുവർഷം മുമ്പ് എട്ടുലക്ഷത്തോളം രൂപ ചെലവിട്ട് ക്വാർട്ടേഴ്‌സ് നവീകരിച്ചു. എന്നിട്ട് വീണ്ടും പഴയതുപോലെ അടച്ചിട്ടു. ഇതിനു സമീപത്തായാണ് സർവകലാശാലയുടെ തലസ്ഥാനത്തെ ഏക ഗസ്റ്റ് ഹൗസുള്ളത്. ഇതും രണ്ടുവർഷത്തിലേറെയായി അടച്ചിട്ടിരിക്കുകയാണ്.വനിതാ ഹോസ്റ്റൽ ഇടയ്ക്ക് ഇവിടേക്കു മാറ്റിയിരുന്നു. ചോർച്ച കണ്ടതിനെത്തുടർന്ന് അറ്റകുറ്റപ്പണിക്കായി ഹോസ്റ്റൽ ഒഴിപ്പിച്ചു. തുടർനടപടികളുണ്ടായില്ല.

പുറത്തുനിന്ന് അതിഥികളായി എത്തുന്ന അധ്യാപകരടക്കം പുറത്തെ ഹോട്ടലുകളിലാണ് ഇപ്പോൾ താമസിക്കുന്നത്. ഇതിനു വാടകയിനത്തിൽത്തന്നെ വൻ തുക സർവകലാശാലയ്ക്കു ചെലവാകുന്നുണ്ട്. നവീകരിച്ച വി.സി.യുടെ ക്വാർട്ടേഴ്‌സ് അതിഥികൾക്കായി തുറന്നുകൊടുക്കാൻ ശുപാർശയുണ്ടായിരുന്നു. വിദേശത്തുനിന്നുള്ള വിദ്യാർഥികൾക്കായും ഈ കെട്ടിടങ്ങൾ ഉപയോഗപ്പെടുത്താമായിരുന്നു. എന്നാൽ യഥാസമയത്ത് നടപടികളെടുക്കാത്തതിനാൽ അടഞ്ഞുകിടന്ന് രണ്ട് കെട്ടിടങ്ങളും നശിക്കുകയാണ്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...