Vismaya News
Connect with us

Hi, what are you looking for?

Automobile

കേരളത്തിൽ ആദ്യ ഇലക്ട്രിക് കാറുമായി പോർഷെ; ‘പ്യൂർ ഗ്രീൻ’ ടെയ്കൻ 4-എസ് പുറത്തിറങ്ങി

കേരളത്തിൽ ആദ്യ ഇലക്ട്രിക് കാറുമായി ജർമ്മൻ വാഹന നിർമ്മാതാക്കളായ പോർഷെ. പോർഷെയുടെ കേരളത്തിലെ ആദ്യത്തെ പ്യുർ ഗ്രീൻ ടെയ്കൻ 4-എസ് ഇലക്ട്രിക് കാർ വിതരണം ചെയ്തു. പോർഷെയുടെ ഈ ആഡംബര വാഹനം യുഎഇ ആസ്ഥാനമായ അൽസാബി ഗ്രൂപ്പ് ചെയർമാൻ ടി ആര്‍ വിജയകുമാറാണ് സ്വന്തമാക്കിയത്.

വലിയതോതിൽ കസ്റ്റമൈസേഷൻ നടത്തിയ വാഹനത്തിൽ ഇന്റീരിയറിൽ ക്ലബ്ബ് ലെതർ, എൽഇഡി മാട്രിക്സ് ഹെഡ് ലൈറ്റ്, നൈറ്റ് വിഷൻ ക്യാമറ തുടങ്ങിയവയും ഉൾപ്പെടുന്നു. 79.2 കിലോ വാട്ട് ഔർ ലിഥിയം അയൺ ബാറ്ററി കരുത്തുപകരുന്ന ഈ വാഹനം അഞ്ചുപേർക്ക് യാത്ര ചെയ്യാവുന്ന ഒന്നാണ്.

250 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗത. 640 എൻ എം ടോർക്കും പരമാവധി 435 ബി എച്ച് പി കരുത്തും നൽകുന്ന വാഹനത്തിന് 10 എയർബാഗുകളും ഉണ്ട്.

പൂർണ്ണമായി ചാർജ് ചെയ്താൽ 34 കിലോമീറ്റർ സഞ്ചരിക്കാനാകുമെന്നും പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗമാർജിക്കാൻ നാല് സെക്കൻഡ് മാത്രം മതി എന്നുമാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...