Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

വിജയ് മക്കൾ ഇയക്കം രാഷ്‌ട്രീയപാർട്ടി ആയേക്കും; ഇളയദളപതി വിജയ് രാഷ്‌ട്രീയത്തിലേക്കെന്ന് സൂചന

ഇളയദളപതി വിജയ് രാഷ്‌ട്രീയത്തിലേക്ക് എന്ന സൂചന. വിജയുടെ വിജയ് മക്കൾ ഇയക്കം എന്ന പാർട്ടി രാഷ്‌ട്രീയ പാർട്ടി ആവാനും സാധ്യതയുണ്ട്. വിജയുടെ അധ്യക്ഷപദവി ജനറൽ കൗൺസിൽ അംഗീകരിച്ചിട്ടുണ്ട്. പാർട്ടി ഒരു മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യാനാണ് സാധ്യത.

പാർലമെന്റ് തെരഞ്ഞെടുപ്പിൽ അടക്കം മത്സരരംഗത്ത് ഉണ്ടാവാനും സാധ്യതയുണ്ട്. വർഷങ്ങളായി ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് വിജയ് യുടെ രാഷ്‌ട്രീയ പ്രവേശനം. വിജയുടെ രാഷ്‌ട്രീയ പ്രവേശനം സംബന്ധിച്ച ചർച്ചകൾ ചെന്നൈക്ക് സമീപം പനയൂരിൽ ചേർന്ന വിജയ് മക്കൾ ഈയക്കം നേതൃയോഗം ചർച്ച ചെയ്തെന്നും ലോക്സഭാ തിരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച ചർച്ചകൾ നടന്നു എന്നുമാണ് ലഭ്യമാകുന്ന വിവരം.

തമിഴ്നാടിനെ കൂടാതെ പുതുച്ചേരി, കേരളം, ആന്ധ്ര, കർണാടകം എന്നിവിടങ്ങളിലെ ആരാധക സംഘടന നേതാക്കളും പാർട്ടി രൂപവത്കരണ ചർച്ചകളിൽ ഉണ്ട്. നിലവിൽ തമിഴ്നാട്ടിൽ താലൂക്ക് തലങ്ങളിൽ വരെ യൂണിറ്റുകൾ ഉള്ള വിജയ് മക്കൾ ഇയക്കത്തിന് ഐടി, അഭിഭാഷക, മെഡിക്കൽ രംഗത്ത് പോഷക സംഘടനകളും ഉണ്ട്.

വിജയ് മക്കൾ ഇയക്കം വിജയുടെ രാഷ്‌ട്രീയ പ്രവേശനത്തിന്റെ ഭാഗമായി സൗജന്യ ട്യൂഷൻ കേന്ദ്രങ്ങൾ, നിയമസഹായ കേന്ദ്രം, ക്ലിനിക്കുകൾ എന്നിവ ആരംഭിക്കുകയും ഓരോ നിയമസഭാ മണ്ഡലങ്ങളിലും 10, പ്ലസ് ടു ക്ലാസുകളിൽ മികച്ച മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥികളെ ക്യാഷ് അവാർഡ് നൽകി ആദരിക്കുകയും ചെയ്തിരുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...