Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ഗായികയും സംഗീത സംവിധായകൻ ഇളയരാജയുടെ മകളുമായ ഭവതാരിണി അന്തരിച്ചു

സംഗീതസംവിധായകൻ ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി അന്തരിച്ചു. 47 വയസ്സായിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചുമണിക്ക് ശ്രീലങ്കയിൽ വച്ചാണ് അന്ത്യം. കഴിഞ്ഞ കുറച്ച് കാലമായി കരളിലെ അർബുദത്തിന് ചികിത്സയിലായിരുന്നു.

മലയാളത്തിലും നിരവധി ദക്ഷിണേന്ത്യൻ ഭാഷകളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഭവതാരിണി ആലപിച്ച “കളിയൂഞ്ഞാൽ” എന്ന ചിത്രത്തിലെ ‘കല്യാണ പല്ലക്കിൽ ഏറി പയ്യൻ’ എന്ന ഗാനം മലയാളി പ്രേക്ഷകരുടെ മനം കവർന്ന ഗാനമാണ്. തമിഴിൽ നിരവധി സൂപ്പർ ഹിറ്റ് പാട്ടുകൾ അച്ഛനും സഹോദരങ്ങളായ സംഗീതസംവിധായകർ ആയ കാർത്തിക് രാജ, യുവൻ ശങ്കർ രാജ എന്നിവർക്കൊപ്പം ഭവതാരിണി ആലപിച്ചിട്ടുണ്ട്.

“മിത്ര് മൈ ഫ്രണ്ട്” എന്ന രേവതി സംവിധാനം നിർവഹിച്ച ചിത്രത്തിലൂടെ സംഗീത സംവിധായികയായും ഭവതാരിണി എത്തി. 2000ൽ മികച്ച ഗായികയ്‌ക്കുള്ള ദേശീയ അവാർഡ് “ഭാരതി” എന്ന ചിത്രത്തിലെ ‘മയിൽപോല പൊണ്ണ് ഒന്ന്’ എന്ന ഗാനത്തിലൂടെ ഭവതാരിണിയെ തേടിയെത്തി. അവസാനമായി “മായാനദി” എന്ന മലയാള ചിത്രത്തിലാണ് ഭവതാരിണി പാടിയത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...