Vismaya News
Connect with us

Hi, what are you looking for?

Automobile

റോയൽ എൻഫീൽഡ് പ്രേമികൾ കാത്തിരുന്ന വാർത്ത; നിരത്തുകളിലേക്ക് ഹണ്ടര്‍ 450 എത്തുന്നു

പുത്തന്‍ ഷെര്‍പ്പ എഞ്ചിനുമായി വരുന്ന ഹണ്ടര്‍ 450 ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നിറയുകയാണ്. ഒരു റോഡ്സ്റ്ററിന്റേതതിന് സമാനമാണ് മൊത്തത്തിലുള്ള ബൈക്കിന്റെ രൂപകല്‍പ്പന എന്നാണ് പുറത്തുവരുന്ന ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.

ഫുട്പെഗുകള്‍ മിഡ്-സെറ്റ് ആണ്. ദൈനംദിന ആവശ്യങ്ങള്‍ക്കൊപ്പം ദീര്‍ഘദൂര യാത്രകള്‍ക്കും ഒരുപോലെ ഗുണകരമായ തരത്തിലാണ് റൈഡിംഗ് ട്രയാംഗിള്‍ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഹെഡ്ലാമ്പ്, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ടെയില്‍ ലാമ്പുകള്‍ മുതലായവ ഹിമാലയന്‍ 450 അഡ്വഞ്ചര്‍ ടൂററില്‍ നിന്ന് കടമെടുക്കും. റിയര്‍ ടെയില്‍ ലാമ്പ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളുമായി ഇതിൽ സംയോജിപ്പിച്ചിരിക്കുന്നു.

വൃത്താകൃതിയിലുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ആണ് പുതിയ ഹണ്ടര്‍ 450ന്റെ പ്രത്യേകത. എന്നാല്‍ ഇത് ഹിമാലയന്‍ 450-യില്‍ നിന്നുള്ള പുതിയ ക്ലസ്റ്ററാണോ അതോ ഷോട്ട്ഗണ്‍ 650-യില്‍ കാണപ്പെടുന്ന അനലോഗ് യൂണിറ്റാണോ എന്ന് പറയാൻ സാധിക്കില്ല. ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ വരാന്‍ പോകുന്ന ഹണ്ടര്‍ 450 മോട്ടോര്‍സൈക്കിളിന് ട്യൂബ് ലെസ് ടയറുകളോട് കൂടിയ അലോയ് വീലുകള്‍ ലഭിക്കുമെന്ന ധാരണയിലെത്താം.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...