Vismaya News
Connect with us

Hi, what are you looking for?

HEALTH

സാധാരണ ബ്രഷുകളേക്കാൾ ഇലക്ട്രിക് ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നത് നല്ലത്; കാരണങ്ങളറിയൂ…

നമ്മൾ ദിവസവും പല്ല് തേയ്‌ക്കാറുണ്ട്. രാവിലെയും രാത്രിയും ബ്രഷ് ചെയ്താല്‍ തന്നെ വായ്‌ക്കകത്ത് വരുന്ന പല രോഗങ്ങളും അണുബാധകളുമെല്ലാം തടയാൻ കഴിയും.

ബ്രഷ് ചെയ്യാൻ ഇന്ന് ചിലര്‍ ഇലക്ട്രിക് ടൂത്ത് ബ്രഷിലേക്ക് ചുവടുമാറിയിട്ടുമുണ്ട്. ഇലക്ട്രിക് ടൂത്ത് ബ്രഷ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അധികപേരും ഇതൊന്നും നമുക്ക് വേണ്ട എന്നാണ് ആദ്യമേ കരുതുക. എന്നാൽ ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ ആരായാലും വാങ്ങിപ്പോകും.

ഇലക്ട്രിക് ടൂത്ത് ബ്രഷുകൊണ്ടുള്ള പ്രധാന പ്രയോജനം അത് പല്ലുകളും വായ്‌ക്കകവും നല്ലതുപോലെ വൃത്തിയാക്കും എന്നതാണ്. പല്ലുകളിലും, പല്ലുകള്‍ക്കിടയിലും അടിഞ്ഞിരിക്കുന്ന അഴുക്ക് കളയാൻ ഇലക്ട്രിക് ടൂത്ത് ബ്രഷ് സഹായിക്കുന്നത് പോലെ ഒരിക്കലും സാധാരണ ബ്രഷുകള്‍ക്ക് കഴിയില്ല.

ഇലക്ട്രിക് ടൂത്ത് ബ്രഷുകളുടെ, ബ്രഷ് ചെയ്യുന്ന ഭാഗം യഥേഷ്ടം സ്വയം ചലിക്കാൻ കഴിയുന്നതാണ്. അതിനാല്‍ തന്നെ വായ്‌ക്കകം മുഴുവനും എത്തി, വൃത്തിയാക്കാൻ അതിന് കഴിയും. മോണരോഗം അടക്കം വായില്‍ കാണുന്ന പല രോഗങ്ങളെയും ചെറുക്കാനിത് ഒരുപാട് നല്ലതാണ്.

ചില അസുഖങ്ങള്‍ മൂലം വലയുന്ന ആളുകളെ സംബന്ധിച്ച് ഉപയോഗിക്കാൻ വളരെയധികം സഹായകമാണ് ഇലക്ട്രിക് ബ്രഷ്. കൈകള്‍ അധികം അനക്കാതെ തന്നെ വായ്‌ക്കകം നന്നായി വൃത്തിയാക്കും. കൈകള്‍ അധികം അനക്കാർനോ, അധികം ശക്തിയെടുക്കാനോ പ്രയാസമുള്ളവരെ സംബന്ധിച്ച് ഏറെ സൗകര്യം.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...