Vismaya News
Connect with us

Hi, what are you looking for?

NATIONAL

അയോധ്യ രാമക്ഷേത്രത്തിൽ ദർശന സമയം നീട്ടി; ആരതിയുടെയും ദർശനത്തിന്റെയും സമയക്രമം പുറത്തുവിട്ടു

അയോധ്യ: അയോധ്യ രാമ ക്ഷേത്രത്തിൽ ദർശന സമയം നീട്ടി. പ്രാണ പ്രതിഷ്ഠയ്‌ക്ക് ശേഷം ക്ഷേത്രത്തിൽ ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. 23 മുതലാണ് ദർശനത്തിന് ആളെ പ്രവേശിപ്പിച്ച് തുടങ്ങിയത്.പുതുക്കിയ സമയക്രമം പ്രകാരം ശ്രീം​ഗാർ ആരതി രാവിലെ 4.30നും മം​ഗള ആരതി 6.30നുമാകും നടക്കുക. രാവിലെ 7 മണിമുതൽ ഭക്തർക്ക് ക്ഷേത്രത്തിൽ ദർശനത്തിനായി പ്രവേശിക്കാം.

ഭോ​ഗ് ആരതി ഉച്ചയ്‌ക്കും വൈകിട്ടത്തെ ആരതി രാത്രി 7.30നുമാകും നടക്കുക. ഭോ​ഗ് ആരതിയുടെ രണ്ടാംഘട്ടം രാത്രി എട്ടിനും നടക്കും.രാത്രി പത്തിന് ശയൻ ആരതിയോടെ ഒരു ദിവസത്തെ പൂജകൾക്ക് സമാപനമാകും. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ആണ് ദർശനത്തിന്റെയും ആരതിയുടെയും സമയക്രമം പുറത്തുവിട്ടത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...