Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

‘മോദിയുടെ ഗ്യാരന്റി, പുതിയ കേരളം’: കെ സുരേന്ദ്രന്റെ കേരള പദയാത്രക്ക് ഇന്ന് തുടക്കം

കാസർഗോഡ്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന എന്‍ഡിഎ  കേരള പദയാത്രയ്‌ക്ക് ഇന്ന് കാസർഗോഡ് തുടക്കമാവും.വൈകീട്ട് താളിപ്പടുപ്പ് മൈതാനിയിൽ നടക്കുന്ന സമ്മേളനത്തോടെയാണ് പദയാത്ര തുടങ്ങുക. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പദയാത്ര ഉദ്ഘാടനം ചെയ്യും.ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പദയാത്ര മോദിയുടെ ഗ്യാരണ്ടി, പുതിയ കേരളം എന്ന മുദ്രാവാക്യം ഉയർത്തിയാണ് നടക്കുക.

ലോക്സഭാ മണ്ഡലങ്ങളിലൂടെ ഒരു മാസത്തെ പര്യടനമാണ് നടക്കുക. ഫെബ്രുവരി 27ന് പാലക്കാട് അവസാനിക്കുന്ന രീതിയിലാണ് പദയാത്ര ക്രമീകരിച്ചിരിക്കുന്നത്.പ്രധാനമന്ത്രി മുന്നോട്ടുവെച്ച വികസന സങ്കല്പങ്ങള്‍ ജനഹൃദയത്തിലേക്ക് എത്തിക്കാനുള്ള ശ്രമം ഏറ്റെടുത്താണ് എൻഡിഎ പദയാത്ര നടത്തുന്നതെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...