Vismaya News
Connect with us

Hi, what are you looking for?

TECH

എൽജിയുടെ പുതിയ സ്മാർട്ട് ടിവികൾ ഇന്ത്യൻ വിപണിയിൽ എത്തി; വില, മറ്റ് സവിശേഷതകൾ എന്നിവ അറിയാം

വിപണിയിൽ ഏറെ സ്വാധീനമുള്ള ദക്ഷിണ കൊറിയൻ ബ്രാൻഡാണ് എൽജി. ഇപ്പോഴിതാ എൽജിയുടെ ഏറ്റവും പുതിയ എല്‍ജി ക്യുഎന്‍ഇഡി 83 സീരീസ് സ്മാർട്ട് ടിവികൾ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അവതരിപ്പിച്ചു.കാണികള്‍ക്ക് മികച്ച കാഴ്ച നല്‍കുന്ന തരത്തിലാണ് ഈ ടിവി എല്‍ജി നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് പറയുന്നത്.വിഷ്വൽ എക്‌സലൻസിനും ഇമ്മേഴ്‌സീവ് എന്റർടൈൻമെന്റിനുമായി പുതിയതും മികച്ചതുമായ സാങ്കേതിക വിദ്യയാണ് ക്യുഎൻഇഡി 83 സീരീസിനായി എൽജി നൽകിയിരിക്കുന്നത്.

നാനോസെൽ സാങ്കേതികവിദ്യ നൽകിയിരിക്കുന്ന ഈ ടിവിയുടെ ഡിസ്പ്ലേയ്‌ക്ക് 120hz പുതുക്കൽ നിരക്കാണ് അവകാശപ്പെടാനുള്ളത്. സംഭവങ്ങൾ നേരിട്ട് കാണുന്നത് പോലുള്ള ദൃശ്യാനുഭവം ഇതുമൂലം ഉപയോക്താക്കൾക്ക് ലഭിക്കുന്നതായിരിക്കും.ഉപയോക്താക്കളുടെ ഹോം എന്റർടൈൻമെന്റ് അനുഭവത്തെ പുതിയ രീതിയിൽ നിർവ്വചിക്കാൻ ക്യുഎൻഇഡി 83 സീരീസിന് സാധിക്കും എന്നാണ് എൽജി അവകാശപ്പെടുന്നത്.ഡോൾബി വിഷൻ & അറ്റ്‌മോസ്, എഐ സൂപ്പർ അപ്‌സ്‌കേലിംഗ്, ലോക്കൽ ഡിമ്മിംഗ്, മികച്ച ​ഗെയ്മിങ് അനുഭവം എന്നിവയെല്ലാം ഈ സീരീസിന്റെ എടുത്തു പറയേണ്ട മറ്റ് സവിശേഷതകൾ ആണ്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...