Vismaya News
Connect with us

Hi, what are you looking for?

HEALTH

മുടികൊഴിച്ചിലുണ്ടോ? കുറയ്‌ക്കാൻ ഈ രണ്ട് ചേരുവകൾ മാത്രം

മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. പോഷകക്കുറവ്, പാരമ്പര്യഘടങ്ങൾ, മാസികസംഘർഷം, ഹോർമോൺതകരാറുകൾ കാരണമുള്ള രോഗങ്ങൾ, മറ്റ് ചില ആന്തരിക രോഗങ്ങൾ, താരൻ എന്നിങ്ങനെ പല കാരണങ്ങൾ അതിൽ ഉൾപ്പെടും.

മുടികൊഴിച്ചിലിന് ഉലുവയും നെല്ലിക്കയും

ഇരുമ്പിന്റെയും പ്രോട്ടീനിന്റെയും സമ്പന്നമായ ഉറവിടമാണ് ഉലുവ. ഇത് മുടിയെ കൂടുതൽ ശക്തിപ്പെടുത്തും. ഡിഎച്ച്ടി (ഡൈ ഹൈഡ്രോ ടെസ്റ്റോസ്റ്റിറോൺ) കുറയ്‌ക്കുന്നതിലൂടെ മുടികൊഴിച്ചിൽ കുറയ്‌ക്കാൻ ഉലുവ പേസ്റ്റ് സഹായിക്കുന്നു. താരൻ, മുടി പൊട്ടിപോകുന്നത് എന്നിവ തടയാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉലുവയിലുണ്ട്. മുടിയുടെ ആരോ​ഗ്യത്തിനായി ഉലുവ പേസ്റ്റ് തയ്യാറാക്കാം…

ഉലുവ പേസ്റ്റ് തയ്യാറാക്കുന്ന വിധം…

ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കാൻ വയ്‌ക്കുക. മിക്സിയിൽ അരച്ചെടുത്ത് മുടിയിലും തലയോട്ടിയിലും നന്നായി തേച്ച് പിടിപ്പിക്കുക. 20 മിനുട്ട് ഇത് തലയിൽ വെക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. രണ്ടാഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്യാം.

നെല്ലിക്ക ശരീര ആരോഗ്യത്തിന് മാത്രമല്ല, മുടിക്കും വളരെ നല്ലതാണ്. നെല്ലിക്ക പതിവായി കഴിക്കുന്നത് മുടിക്ക് ബലം നൽകുകയും മുടി കൊഴിച്ചിലും നരയും തടയുകയും ചെയ്യുന്നു. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾക്കൊപ്പം വിറ്റാമിനുകളും ധാതുക്കളും തലയോട്ടിയിലെ രക്തചംക്രമണം കൂട്ടുന്നു, ഇത് മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നു.

നെല്ലിക്ക പേസ്റ്റ് തയ്യാറാക്കുന്ന വിധം…

നെല്ലിക്ക പൊടിയിൽ നാരങ്ങ നീര് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...