Vismaya News
Connect with us

Hi, what are you looking for?

HEALTH

പഞ്ചസാരയ്‌ക്ക് പകരം ശർക്കര; ആരോഗ്യത്തിനു നല്ലതാണോ? അറിയാം ഇക്കാര്യങ്ങൾ

ദൈനംദിനജീവിതത്തില്‍ പഞ്ചസാര പലര്‍ക്കും ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ്. രാവിലെ കുടിക്കുന്ന ചായയില്‍ തന്നെ തുടങ്ങുന്നതാണ് പഞ്ചസാരയുടെ ഉപയോഗം. എന്നാല്‍ പഞ്ചസാരയുടെ അമിത ഉപയോഗം നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം.

പഞ്ചസാരയിലൂടെ 100 മുതല്‍ 150 കലോറിയില്‍ കൂടുതല്‍ ശരീരത്തില്‍ എത്താന്‍ പാടില്ല പഠനങ്ങള്‍ പറയുന്നത്. അതേപോലെ പഞ്ചസാരയുടെ ഉപയോഗം തീര്‍ത്തും നിര്‍ത്താനും പലര്‍ക്കും കഴിയില്ല. എന്നിരുന്നാലും മനസ്സുവെച്ചാല്‍ ഒരു പരിധി വരെയൊക്കെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ നമുക്ക് സാധിക്കും.

ആഘോഷങ്ങളിലും മറ്റും തയ്യാറാക്കുന്ന ഡെസേര്‍ട്ടുകളില്‍ പഞ്ചസാരയ്‌ക്ക് പകരം ശർക്കര ഉപയോഗിച്ച് നോക്കാം.

പനയിൽ നിന്നോ കരിമ്പിൽ നിന്നോ ഉത്പാദിപ്പിക്കുന്ന ശർക്കര മധുരത്തിനായി ചേർക്കാവുന്ന പ്രകൃതിദത്തമായ ഒന്നാണ്. പഞ്ചസാരയ്‌ക്ക് പകരം ഉപയോ​ഗിക്കാവുന്ന ഒന്നാണ് ശർക്കര. ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം, പൊട്ടാസ്യം പോലുള്ള ധാതുകളും ശർക്കരയിൽ അടങ്ങിയിട്ടുണ്ട്. മധുരം കഴിക്കണമെന്ന് തോന്നുമ്പോൾ അൽപം ശർക്കര കഴിക്കാവുന്നതാണ്.

ശർക്കരയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ക്യാൻസർ, ഹൃദ്രോ​ഗ സാധ്യകൾ കുറയ്‌ക്കും. നമ്മുടെ ദഹന പ്രക്രിയ സു​ഗമമാക്കാനും ശർക്കര സഹായിക്കും. വയറ്റിലെ സ്വാഭാവിക എൻസൈമുകളെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട് ഇതിന്. അത് പോലെ മലബന്ധം തടയുമെന്ന് പഠനങ്ങൾ പറയുന്നു.

അനീമിയ അഥവാ വിളർച്ചയുള്ളവർ പതിവായി ഒരു കൃത്യമായ അളവിൽ കഴിച്ചാൽ രക്തത്തിലെ ഹീമോ​ഗ്ലോബിന്റെ അളവ് കൂടും. ഇത് കൂടാതെ രോ​ഗപ്രതിരോധ ശക്തി വർധിപ്പിക്കാനും ശർക്കര നല്ലതാണ്. ശരീരത്തെ അണുബാധകൾ, ജലദോഷം, ചുമ എന്നിവ പമ്പ കടക്കും.

ശർക്കര ഡീടോക്സ് സ്വഭാവമുള്ള ഒരു പദാർത്ഥമാണ്. ശരീരത്തിലുള്ള വിഷ് വസ്തുക്കളെ പുറം തള്ളി ശാരീരിക പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തും. കരളിനെ ശുദ്ധീകരിക്കുകയാണ് ശർക്കര ചെയ്യുന്നത്. ഇത് കൂടാതെ ആർത്തവ വേദന കുറയ്‌ക്കാൻ ശർക്കര ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

അലർജി ഉള്ളവർക്കും ശർക്കരയെ ആശ്രയിക്കാം. ആസ്ത്മ, ബ്രോങ്കൈറ്റിസ്, അലർജി എന്നീ ശ്വാസകോശ സംബന്ധമായ രോ​ഗമുള്ളവർ ശർക്കര കഴിക്കുന്നത് നല്ലതാണ്. ഇത് ദഹനത്തെ സഹായിക്കുന്നതിനൊപ്പം ബോഡി മെറ്റബോളിസം വർധിപ്പിക്കും.

മഞ്ഞൾ പൊടിച്ചത്, ശർക്കര ഒരു കഷ്ണം, ഇഞ്ചി പൊടി എന്നിവ വെള്ളത്തിൽ യോജിപ്പിച്ച് കുടിക്കുന്നത് ശരീരത്തിലെ രോ​ഗ പ്രതിരോധ ശേഷിയെ വർധിപ്പിക്കും. ഇത് അണു ബാധയെ ചെറുത്തു നിർത്താനും ശ്വാസ കോശത്തെ സംരക്ഷിക്കാനും സഹായിക്കും. ശർക്കര കഴിക്കുന്നത് മറ്റു മധുരമടങ്ങിയ ഭക്ഷണ സാധനങ്ങൾ കഴിക്കാനുള്ള ആസക്തി കുറയ്‌ക്കും.

ശർക്കര പ്രകൃതിദത്തമായ മധുര പദാർത്ഥമാണ്. അതു കൊണ്ട് തന്നെ പഞ്ചസാരയോ മറ്റു കൃത്രിമ മധുര പദാർത്ഥങ്ങളോ ശരീരത്തിലുണ്ടാക്കുന്ന രോ​ഗങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ ശർക്കരയാണ് കൂടുതൽ ഉത്തമം. ശർക്കരയിലും പഞ്ചസാരയ്‌ക്കു സമാനമായ കലോറി അടങ്ങിയിട്ടുണ്ടെങ്കിലും കുറച്ചു കൂടി പോഷക ​ഗുണങ്ങളും ഇതിനുണ്ട്.എന്തായാലും ഡയബറ്റിസ്, കൊളസ്ട്രോൾ പോലുള്ള അസുഖമുള്ളവർ സൂക്ഷിച്ച് മാത്രം ശർക്കര ഉപയോ​ഗിക്കുക. ശർക്കര എത്ര ഉപയോ​ഗിക്കാം എന്നുളള അളവൊക്കെ ഡോക്ടറോട് വിശദമായി ചോദിച്ച് അതനുസരിച്ച് ഉപയോ​ഗിക്കാം.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...