Vismaya News
Connect with us

Hi, what are you looking for?

HEALTH

ആർത്തവ സമയത്ത് ടാംപോണുകൾ ഉപയോഗിക്കുമ്പോൾ; അറിയാം ഇക്കാര്യങ്ങൾ

ആർത്തവ സമയത്ത് ഉപയോഗിക്കാൻ സാനിറ്ററി നാപ്കിനുകൾ, ടാംപോണുകൾ, മെൻസ്ട്രൽ കപ്പുകൾ എന്നിങ്ങനെ നിരവധി സാധനങ്ങൾ ഉണ്ട്.ഇക്കൂട്ടത്തിൽ മെൻസ്ട്രൽ കപ്പുകൾ ഉപയോ​ഗിച്ച് തുടങ്ങിയ നിരവധി പേരുണ്ട്. എന്നാൽ ടാംപോണുകളെ അധികമാരും പരീക്ഷിച്ച് നോക്കാറില്ല.സിലിണ്ടർ രൂപത്തിലാണ് ടാംപോണുകൾ ഉള്ളത്. ഇവ കാഴ്ചയിലും ചെറുതായതിനാൽ കൈകാര്യം ചെയ്യാനും എളുപ്പമാണ്. ആർത്തവ സമയത്ത് യോനിക്ക് അകത്തേക്ക് ടാംപോൺ കയറ്റി വയ്‌ക്കുകയാണ് ചെയ്യേണ്ടത്.

നീന്തൽ കുളത്തിലും മറ്റും പോകുമ്പോൾ ധൈര്യമായി ഉപയോ​ഗിക്കാം. അടിവസ്ത്രത്തിൽ ഒരിക്കലും കറ പുരളുകയില്ല. ടാംപോൺ വച്ചിട്ടുണ്ടെന്ന് സ്വയം തോന്നുക പോലുമില്ല.ആർത്തവ സമയത്ത് ശുചിമുറിയിൽ ഇടയ്‌ക്കിടെ പോകേണ്ടി വന്നാലും അതൊരിക്കലും ടാംപോണിനെ ബാധിക്കില്ല.പാഡുകൾ ഉപയോ​ഗിക്കുന്ന സമയത്ത്, നിൽക്കുമ്പോഴും ഇരിക്കുമ്പോഴുമൊക്കെ അതിന്റെ സ്ഥാനം മാറിയാൽ അത് വീണ്ടും ശരിയാക്കി വയ്‌ക്കേണ്ട ബാധ്യതയുണ്ട്. എന്നാൽ ടാംപോണുകൾ വച്ചാൽ അത് പിന്നീട് തിരിച്ചെടുക്കുന്നതുവരെ സ്ഥാനം മാറുകയില്ല.ടാംപോൺ വയ്‌ക്കുമ്പോൾ അത് ശരിയായ രീതിയിൽ തന്നെ വയ്‌ക്കേണ്ടതാണ്. ആറ് മുതൽ എട്ട് മണിക്കൂറിനകം ടാംപോൺ മാറ്റണം.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...