Vismaya News
Connect with us

Hi, what are you looking for?

HEALTH

തടി കൂട്ടില്ല; ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന കാലറി കുറഞ്ഞ അഞ്ച് പച്ചക്കറികള്‍

ശരീരത്തിന് ആവശ്യമായ വൈറ്റമിനുകളും ധാതുക്കളുമൊക്കെ നല്‍കുന്നതില്‍ പഴങ്ങളും പച്ചക്കറികളും വഹിക്കുന്ന പങ്ക് നമുക്ക് അറിയാം. ഒരു സന്തുലിത ഭക്ഷണക്രമത്തില്‍ ഇവ ഒഴിച്ചു കൂടാന്‍ കഴിയാത്തതാണ്. എന്നാല്‍ വണ്ണം കുറയ്‌ക്കാനും ഫിറ്റായി ഇരിക്കാനും വേണ്ടി ഭക്ഷണത്തില്‍ നിയന്ത്രണം വരുത്തുമ്പോൾ എല്ലാത്തരം പച്ചക്കറികളും കഴിക്കാന്‍ സാധിക്കാറില്ല.

ധൈര്യമായി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന കാലറി കുറഞ്ഞ അഞ്ച് പച്ചക്കറികള്‍ പരിചയപ്പെടാം.

1. കാബേജ്

ഫൈബർ സമ്പുഷ്ടമായ കാബേജ് സമൃദ്ധമായി ലഭ്യമായ പച്ചക്കറിയാണ്. സൂപ്പും ബ്രോത്തും ഉണ്ടാക്കാനും സാന്‍ഡ് വിച്ചും സാലഡും തയാറാക്കാനുമെല്ലാം കാബേജ് വളരെ നല്ലതാണ്.

2. ചീര

നിരവധി പോഷകങ്ങള്‍ അടങ്ങിയ ചീര ഭക്ഷണത്തില്‍ തീർച്ചയായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ്. 100 ഗ്രാമില്‍ 23 കാലറി മാത്രം അടങ്ങിയ ചീര കറിയായും തോരനായും സാലഡും സൂപ്പായുമെല്ലാം നാക്കും കഴിക്കാം.

3. ലോക്കി

കുറഞ്ഞ കാലറിയും ഉയര്‍ന്ന ജലത്തിന്‍റെ സാന്നിധ്യവും കൊണ്ട് ശ്രദ്ധേയമാണ് ലോക്കി. 100 ഗ്രാമില്‍ 15 കാലറി മാത്രമുള്ള ലോക്കിയില്‍ കൊഴുപ്പോ കൊളസ്ട്രോളോ ഒന്നും തന്നെയില്ല. സോഡിയത്തിന്‍റെ തോതും ഇതില്‍ കുറവാണ്.

4. വെള്ളരി

ലോക്കി പോലെതന്നെ ഉയർന്ന ജലാംശമുള്ള പച്ചക്കറിയാണ് വെള്ളരി. കാലറി 100 ഗ്രാമില്‍ 15 മാത്രം. സാലഡിനും സാന്‍ഡ് വിച്ചിനും ഒപ്പം വെള്ളരി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

5. ബ്രക്കോളി

ഫിറ്റ്നസ് ഇഷ്ടപ്പെടുന്നവരുടെ പ്രിയ വിഭവമാണ് ബ്രക്കോളിയും. മീറ്റ് പ്രോട്ടീനിന്‍റെ കൂടെ കഴിക്കാവുന്നതാണ്. 100 ഗ്രാമില്‍ വെറും 34 കാലറി മാത്രമേ ബ്രക്കോളിയിൽ ഉള്ളൂ.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...