Vismaya News
Connect with us

Hi, what are you looking for?

TECH

ഐഒഎസ് 18 ഏതെല്ലാം ഐഫോണുകളില്‍ കിട്ടും; പട്ടിക പുറത്ത്

ആപ്പിളിന്റെ വാര്‍ഷിക വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ച് പുതിയ ഐഒഎസ് 18 കമ്പനി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ പുതിയ ഐഫോണുകള്‍ക്കൊപ്പം അവ ഔദ്യോഗികമായി പുറത്തിറക്കുകയും ചെയ്‌തേക്കും.ഐഒഎസ് 18 ന്റെ മുഖ്യ സവിശേഷതകള്‍ പുതിയ ജനറേറ്റീവ് എഐ ഫീച്ചറുകളും നൂതന ഡിസൈനും ആയിരിക്കുമെന്നാണ് പ്രതീക്ഷ. ഐഒഎസ് 18 പിന്തുണയ്‌ക്കാന്‍ സാധ്യതയുള്ള ഐഫോണുകളുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.ഐഫോണ്‍ ടെന്‍ആര്‍, ഐഫോണ്‍ ടെന്‍എസ്, ഐഫോണ്‍ ടെന്‍എസ് മാക്സ് ഉള്‍പ്പടെയുള്ള ഫോണുകളില്‍ വരെ പുതിയ ഐഒഎസ് എത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ഐഒഎസ് 17 ല്‍ പ്രവര്‍ത്തിക്കുന്ന മറ്റെല്ലാ ഫോണുകളിലും പുതിയ ഒഎസ് പ്രവര്‍ത്തിക്കും.ആരോണ്‍ എന്ന ടിപ്പ്സ്റ്റര്‍ എക്‌സില്‍ പങ്കുവെച്ച വിവരങ്ങളെ അടിസ്ഥാനമാക്കി മാക്ക് റൂമേഴ്‌സ് വെബ്‌സറ്റാണ് ഐഒഎസ് 18 പിന്തുണയ്‌ക്കുന്ന ഫോണുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതനുസരിച്ച് താഴെ പറയുന്ന പട്ടികയിലുള്ള ഐഫോണുകളിലെല്ലാം ഐഒഎസ് 18 ലഭിക്കും.

ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ്, ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ്, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്സ്, ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി, ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്സ്, ഐഫോണ്‍ 12,ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്സ്, ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്‌സ്, ഐഫോണ്‍ ടെന്‍ എസ്, ഐഫോണ്‍ ടെന്‍ എസ് മാക്സ്, ഐഫോണ്‍ ടെന്‍ ആര്‍, ഐഫോണ്‍ എസ്ഇ (രണ്ടാം തലമുറ), ഐഫോണ്‍ എസ്ഇ (മൂന്നാം തലമുറ).അതേസമയം ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ അടിസ്ഥാനമാക്കിയുള്ള എഐ ഫീച്ചറുകള്‍ ഐഒഎസ് 18 ല്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. സിരിയില്‍ ജനറേറ്റീവ് എഐ അധിഷ്ടിത മാറ്റങ്ങളുണ്ടാവും. എഐ ഫീച്ചറുകള്‍ ആപ്പിള്‍ മ്യൂസിക്,. കീനോട്ട് ആപ്പ്, മെസേജസ്, ഹെല്‍ത്ത്, പേജസ്, ഷോര്‍ട്ട് കട്ട്സ് ഉള്‍പ്പടെയുള്ള വിവിധ ആപ്പുകളിലും അവതരിപ്പിച്ചേക്കും.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...