Vismaya News
Connect with us

Hi, what are you looking for?

TECH

വാട്‌സ്ആപ്പില്‍ നിന്ന് ടെലിഗ്രാമിലേക്കും മറ്റ് ആപ്പുകളിലേക്കും സന്ദേശമയക്കാം; ഫീച്ചര്‍ ഉടൻ

തേര്‍ഡ് പാര്‍ട്ടി ആപ്പുകളിലേക്ക് സന്ദേശം അയക്കാന്‍ കഴിയുന്ന ഫീച്ചര്‍ വാട്ട്സ്ആപ്പില്‍ ഉടന്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ‘ഇന്റര്‍ഓപ്പറബിലിറ്റി ഫീച്ചര്‍’ ഉപയോഗപ്പെടുത്തി സിഗ്‌നല്‍ അല്ലെങ്കില്‍ ടെലിഗ്രാം പോലുള്ള ആപ്പുകളിലേക്ക് സന്ദേശങ്ങള്‍ അയയ്‌ക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍.വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച് ‘തേഡ് പാര്‍ട്ടി ചാറ്റ്സ്’ ഒരു പ്രത്യേകം സെക്ഷനിലാണ് കാണിക്കുക. നിലവില്‍ വാട്‌സ്ആപ്പ് ബീറ്റ പതിപ്പില്‍ ഫീച്ചര്‍ 2.24.5.18-ല്‍ ലഭ്യമാണ്. പുത്തുവന്ന സ്‌ക്രീന്‍ഷോട്ട് പ്രകാരം ചാറ്റ് ഇന്റര്‍ഓപ്പറബിലിറ്റി ഫീച്ചര്‍ ഒരു ഓപ്റ്റ്-ഇന്‍ ഫീച്ചറായിരിക്കുമെന്ന് കാണിക്കുന്നു.

ഉപയോക്താക്കള്‍ പുതിയ അപ്‌ഡേറ്റ് ഉപയോഗിക്കുന്നതിന് സ്വമേധയാ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കേണ്ടതുണ്ട്. ഫീച്ചര്‍ ഓണാക്കുന്നതിന് മുമ്പ് വാട്ട്സ്ആപ്പ് മൂന്ന് മുന്‍കരുതലുകള്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.നിങ്ങള്‍ വാട്‌സ്ആപ്പിന് പുറത്തുള്ള ആര്‍ക്കെങ്കിലും സന്ദേശമയയ്‌ക്കുന്നു, മൂന്നാം കക്ഷി ആപ്പുകള്‍ വ്യത്യസ്ത എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോഗിച്ചേക്കാം, മൂന്നാം കക്ഷി ചാറ്റുകളില്‍ സ്പാമുകളും സ്‌കാമുകളും കൂടുതല്‍ സാധാരണമായേക്കാം, മൂന്നാം കക്ഷി ആപ്പുകള്‍ക്ക് അവരുടേതായ നയങ്ങളുണ്ട്. വാട്‌സ്ആപ്പില്‍ നിന്ന് വ്യത്യസ്തമായി ഈ ആപ്പുകള്‍ നിങ്ങളുടെ ഡാറ്റ കൈകാര്യം ചെയ്‌തേക്കാം. എന്നിവയാണ് വാട്ട്സ്ആപ്പ് നല്‍കുന്ന മുന്നറിയിപ്പുകള്‍.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...