Vismaya News
Connect with us

Hi, what are you looking for?

Money

തുടര്‍ച്ചയായി മൂന്ന് ദിവസം ബാങ്ക് അവധി

മൂന്ന് ദിവസത്തേക്ക് ബാങ്ക് അവധി. ശിവരാത്രി മഹോത്സവം പ്രമാണിച്ചാണ് ഇന്ന് ബാങ്ക് അവധിയാണ്. മാര്‍ച്ച് 9 രണ്ടാം ശനിയാഴ്ചയാണ്. മാർച്ച് 10 ഞായറാഴചയാണ്‌. എന്നാല്‍ ഓണ്‍ലൈന്‍ ഇടപാടിന് അവധികള്‍ തടസ്സമല്ല.സംസ്ഥാനത്ത് ഈ മാസം 9 ദിവസമാണ് ബാങ്കുകള്‍ക്ക് അവധിയുള്ളത്. ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ശിവരാത്രിയും ദുഃഖ വെള്ളിയാഴ്ചയും അടക്കമാണ് അവധി.മാര്‍ച്ച് മാസത്തില്‍ രാജ്യത്ത് മൊത്തം 14 ദിവസമാണ് ബാങ്കുകള്‍ക്ക് അവധിയുള്ളത്. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനത്തില്‍ വ്യത്യാസമുണ്ടാകും.

അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് മാര്‍ച്ചില്‍ മൊത്തം 14 അവധികള്‍ വരുന്നത്.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴിൽ വരുന്ന എല്ലാ വാണിജ്യ ബാങ്കിങ് സ്ഥാപനങ്ങൾക്കും ഓരോ മാസത്തേയും രണ്ടാം ശനിയാഴ്ചകളിലും നാലാം ശനിയാഴ്ചകളിലും അവധി നൽകിയിട്ടുണ്ട്.

കേരളത്തിലെ ബാങ്കുകളിലെ അവധി ദിവസങ്ങള്‍

മാര്‍ച്ച് 8: മഹാശിവരാത്രി

മാര്‍ച്ച് 9: രണ്ടാം ശനിയാഴ്ച

മാര്‍ച്ച് 10: ഞായറാഴ്ച

മാര്‍ച്ച് 17: ഞായറാഴ്ച

മാര്‍ച്ച് 23: നാലാം ശനിയാഴ്ച

മാര്‍ച്ച് 24: ഞായറാഴ്ച

മാര്‍ച്ച് 29: ദുഃഖവെള്ളി

മാര്‍ച്ച് 31: ഞായറാഴ്ച

മാര്‍ച്ച് 9 രണ്ടാം ശനിയാഴ്ചയാണ്

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...