Vismaya News
Connect with us

Hi, what are you looking for?

HEALTH

കണി വെക്കാൻ മാത്രമല്ല കാണിക്കൊന്ന; അറിയാം കണിക്കൊന്നയുടെ ഉപയോഗങ്ങൾ

വിഷുവിനോട് തൊട്ടടുത്ത മാസങ്ങളായതിനാൽ വഴിയോരങ്ങളിലും മറ്റും മഞ്ഞ നിറത്തിൽ പൂത്ത് വിടർന്നു നിൽക്കുന്ന കണിക്കൊന്ന വളരെയധികം മനം കുളിർപ്പിക്കുന്ന ഒരു കാഴ്ച തന്നെയാണ്‌. സാധാരണയായി മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഉണ്ടാകുന്ന കണിക്കൊന്ന കൺവെക്കാൻ മാത്രമല്ല കേട്ടോ ഉപയോഗിക്കാൻ സാധിക്കുക.കണി വെക്കാൻ ഉപയോഗിക്കും എന്നതല്ലാതെ മറ്റനേകം ഗുണങ്ങൾ കൂടി ഉള്ള ഒന്നാണ് കണിക്കൊന്ന. സാധാരണയായി കണിക്കൊന്ന കണി വെക്കാനാണ് ഉപയോഗിക്കാറ്. ‘ഗോൾഡൻ ഷവർ’ എന്നറിയപ്പെടുന്ന ഈ പൂക്കൾ ഇല്ലാതെ മലയാളികൾ കണി ഒരുക്കാറില്ല എന്ന് തന്നെ പറയാം. നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് കണിക്കൊന്ന എന്നാണ് ആയുർവേദം പറയുന്നത്.ശരീരത്തെ തണുപ്പിക്കാൻ കഴിയുന്ന പൂക്കളാണ് സാധാരണയായി വേനൽക്കാലത്ത് പൂക്കുന്ന കണിക്കൊന്ന. ആയുർവേദ വിധിപ്രകാരം പലവിധ ചർമ്മ രോഗങ്ങൾക്കും ഉള്ള പരിഹാരം കൂടിയാണ് കണിക്കൊന്ന. കണിക്കൊന്ന മരത്തിന്റെ തൊലി ഉപയോഗിച്ചുകൊണ്ടുള്ള കഷായമാണ് ചർമ്മ രോഗങ്ങൾക്ക് പരിഹാരമാർഗമായി ഉപയോഗിക്കുന്നത്.

കണിക്കൊന്ന മരത്തിന്റെ തൊലി ഉപയോഗിച്ച് കാച്ചിയ എണ്ണ സോറിയോസിസ് പോലുള്ള ചർമ്മ രോഗങ്ങൾക്ക് വളരെയധികം ഫലപ്രദമാണ്. കണിക്കൊന്ന മരത്തിലെ ഇലകൾ ഉപയോഗിച്ച് തടി കുറയ്‌ക്കാനും സാധിക്കും. മഞ്ഞപ്പിത്തത്തിനും രക്തശുദ്ധിക്കും കണിക്കൊന്നയുടെ തളിരില മോരിൽ അരച്ച് കലക്കി കുടിക്കുന്നത് ഗുണകരമാണ്.കണിക്കൊന്ന ഉപയോഗിച്ചുണ്ടാക്കിയ കഷായം മലബന്ധം അകറ്റുന്നതിനും വയറുവേദനയ്‌ക്കും വയറ്റിൽ ഉണ്ടാകുന്ന അൾസറിനും ഫലപ്രദമായ ഒന്നാണ്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...