മുംബൈ: ബോളിവുഡ് താരം സല്മാന് ഖാന്റെ വസതിക്ക് മുന്നില്‍ അജ്ഞാത സംഘത്തിന്റെ വെടിവെപ്പ്. മുംബൈ ബാന്ദ്ര പോലീസ് സ്റ്റേഷന് പരിധിയിൽ സ്ഥിതി ചെയ്യുന്ന സല്മാന് ഖാന്റെ വസതിയായ ഗാലക്സി അപ്പാര്‍ട്ട്മെന്റിന് മുന്നിലാണ് വെടിവെപ്പ് നടന്നത്. ഇന്ന് പുലര്‍ച്ചെ 4.55-ഓടെയായിരുന്നു വെടിവെപ്പ്.സൽമാന്റെ വീടിന് മുന്നിലേക്ക് ബൈക്കിലെത്തിയ രണ്ടുപേര്‍ ആകാശത്തേക്ക് മൂന്നുതവണ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. ബാന്ദ്ര പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെടിവെപ്പിനെ തുടർന്ന് താരത്തിന്റെ വീടിന് പുറത്തും പരിസരത്തും കനത്ത പോലീസ് കാവലും ഏര്‍പ്പെടുത്തി.
ഇന്ന് രാവിലെ തന്നെ സംഭവസ്ഥലത്ത് ഫൊറന്‍സിക് സംഘം എത്തി തെളിവെടുപ്പ് ആരംഭിച്ചു. ബാന്ദ്ര പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് ഉടന്‍തന്നെ മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കുമെന്നാണ് വിവരം.കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ ഗോള്‍ഡി ബ്രാറില്‍നിന്നും ലോറന്‍സ് ബിഷ്ണോയില്‍നിന്നും സല്മാന് ഖാന് ഇതിന് മുൻപ് വധഭീഷണി ഉയർന്നിട്ടുണ്ട്. തങ്ങളുടെ ഹിറ്റ്ലിസ്റ്റില് സല്മാന് ഖാന് ഉണ്ടെന്നായിരുന്നു ഗോള്‍ഡി ബ്രാര്‍ മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ വെളിപ്പെടുത്തൽ. ഇതിനുപിന്നാലെ ഇ-മെയില്‍ മുഖേനയും നടന് ഭീഷണിസന്ദേശങ്ങള്‍ വന്നിരുന്നു.