Vismaya News
Connect with us

Hi, what are you looking for?

NEWS

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതിയായ പി കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതിയായ പി കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. സിപിഎം പ്രതിക്കൂട്ടിലായ പല കേസുകളിലെയും പ്രതികൾ ആത്മഹത്യ ചെയ്യുന്നതിൽ ദുരൂഹതയുണ്ട് എന്നും പി കെ കുഞ്ഞനന്തന് ജയിലിൽ നിന്ന് ഭക്ഷ്യവിഷബാധ ഏൽക്കുന്നതിന് ആഴ്ചകൾക്കു മുൻപ് ഒരു വിവിഐ പി ജയിലിൽ സന്ദർശനം നടത്തി എന്നും വിവിഐപി ആര് എന്ന കാര്യം പിന്നീട് വ്യക്തമാക്കുമെന്നും കെഎം ഷാജി പറഞ്ഞു.

തെരഞ്ഞെടുപ്പ് യോഗത്തിനോടനുബന്ധിച്ച് പേരാമ്പ്രയിൽ ആയിരുന്നു ഷാജി വിമർശനം ഉന്നയിച്ചത്. കൊലപാതക കേസിൽ നേതാക്കളിലേക്ക് എത്താൻ പറ്റുന്ന ഏക കണ്ണിയായ പി കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയുണ്ട് എന്നും കൊലപാതക കേസിലെ രഹസ്യം ചോരുമോ എന്ന ഭയത്താൽ കൊന്നവരെ കൊല്ലുന്ന രീതിയാണ് സിപിഎമ്മിന് ഉള്ളത് എന്നും കെഎം ഷാജി ആരോപിക്കുന്നു.നേരത്തെയും സിപിഎമ്മിനെതിരെ ഇത്തരത്തിൽ ആരോപണമുന്നയിച്ച് കെഎം ഷാജി രംഗത്ത് വന്നിരുന്നു. ഷാജിയുടെ ആരോപണം തെറ്റാണെന്ന് വ്യക്തമാക്കി കുഞ്ഞനന്തന്റെ മകൾ പി കെ ഷബ്‌ന രംഗത്ത് വരികയും ചെയ്തിരുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...