Vismaya News
Connect with us

Hi, what are you looking for?

NATIONAL

പ്രാണ പ്രതിഷ്ഠ കഴിഞ്ഞിട്ടുള്ള ആദ്യ രാമനവമി; ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ രാമനവമി ദിനമാണ് ഇന്ന്. രാജ്യത്തെ എല്ലാ കുടുംബങ്ങൾക്കും രാമനവമിയുടെ ആശംസകൾ നേരുന്നതായി പ്രധാമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഈ അവസരത്തിൽ ഹൃദയം ഏറെ സന്തോഷിക്കുന്നു. ശ്രീരാമന്റെ അനുഗ്രഹം ഏറെ ലഭിക്കുന്ന വർഷമാണിത്. രാജ്യത്തെ ലക്ഷക്കണക്കിന് ജനതയെപ്പോലെ തനിക്കും പ്രാണ പ്രതിഷ്ഠയ്‌ക്ക് സാക്ഷിയാവാൻ കഴിഞ്ഞു. അന്നത്തെ ദൃശ്യങ്ങൾ അതേ ഊർജ്ജത്തോടെ ഇന്നും തന്റെ മനസിലുണ്ടെന്നും പ്രധാനമന്ത്രി എക്സിലെ കുറിപ്പിൽ മോദി വിശദമാക്കി.

രാമനവമി ദിനത്തിൽ ഇന്ന് രാജ്യത്തെ വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ ഉണ്ടാകും. ഇന്ന് അയോധ്യ രാമ ക്ഷേത്രത്തി 30 ലക്ഷം വരെ തീർത്ഥാടകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷേത്രത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പശ്ചിമ ബം​ഗാളിൽ സംഘപരിവാർ സംഘടനകളും, തൃണമൂൽ കോൺ​ഗ്രസും കൊൽക്കത്തയിൽ ഉൾപ്പടെ ശോഭായാത്ര ഒരുക്കുന്നുണ്ട്. ആദ്യമായി രാമനവമി ദിനത്തിൽ സർക്കാർ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തും ജാ​ഗ്രത ശക്തമാണ്.അയോധ്യയിലെ രാമക്ഷേത്രത്തിൽ ഇന്ന് പ്രത്യേക ചടങ്ങുകളാണ് സംഘടിപ്പിക്കുക. ശ്രീരാമന്റെ പിറവിയെ ആദരിക്കുന്ന പ്രത്യേക ചടങ്ങുകൾ ആണ് ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത്. സൂര്യ തിലക് എന്ന പേരിലാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...