അഭിനേതാക്കൾ എല്ലാം വ്യത്യസ്തമായ ഗെറ്റപ്പിൽ എത്തുന്ന ‘പെരുമാനി’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. സണ്ണി വെയിൻ, വിനയ് ഫോർട്ട്, ലുക്ക്മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മജു ആണ്.കളർഫുൾ ആയ ഒരു ആമയെകൂടി ഉൾക്കൊള്ളിച്ചു കൊണ്ടുള്ള മോഷൻ പോസ്റ്ററിൽ വ്യത്യസ്തമായ ഗെറ്റപ്പിൽ ആണ് പ്രധാന താരങ്ങൾ ഒക്കെയും പ്രത്യക്ഷപ്പെടുന്നത്. സംവിധായകൻ മജു തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ‘പെരുമാനി’ എന്ന ഗ്രാമവും അവിടെ ജീവിക്കുന്ന മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ഒക്കെയാണ് ഇതിവൃത്തമാകുന്നത്.
യൂൻ വി മൂവീസും മജു മൂവീസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം ഫാന്റസി ഡ്രാമയായാണ് ഒരുക്കുന്നത്. സെഞ്ചുറി ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫിറോസ് തൈരിനിലാണ്. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വിനയ് ഫോർട്ടിന്റെ കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് നേരത്തെ അണിയറ പ്രവർത്തകർ പുറത്തുവിടുകയും സോഷ്യൽ മീഡിയയിൽ ഇത് വൻതോതിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.സണ്ണി വെയിൻ, വിനയ് ഫോർട്ട്, ലുക്ക് മാൻ അവറാൻ എന്നിവരെ കൂടാതെ ദീപ തോമസ്, രാധികാ രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്,വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മെയ് മാസത്തിൽ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.