Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കനത്ത മഴ; തിരുവനന്തപുരത്തുനിന്ന് ദുബായിലേക്കുള്ള നാല് വിമാനങ്ങൾ കൂടി റദ്ദാക്കി

കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കുള്ള നാല് വിമാനങ്ങൾ കൂടി റദ്ദാക്കി. തിരുവനന്തപുരത്തു നിന്നും ദുബായിലേക്കും ഷാർജയിലേക്കും ഉള്ള നാല് വിമാനങ്ങൾ ആണ് റദ്ദാക്കിയിരിക്കുന്നത്. ഷാർജയിലേക്കുള്ള ഇൻഡിഗോ, എയർ അറേബ്യ വിമാനങ്ങളും ദുബായിലേക്കുള്ള എമിറേറ്റ്സ്, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകളും ആണ് കനത്ത മഴയെ തുടർന്ന് റദ്ദാക്കിയത്.

കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടർന്ന് ദുബായിലെ മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറുകയും മെട്രോ സർവീസുകൾക്ക് കാര്യമായ തടസ്സം ഉണ്ടാക്കുകയും ചെയ്തു. ദുബായിലെ അൽ നഹ്ദ, മെട്രോ സ്റ്റേഷനുകളിലാണ് വെള്ളം കയറിയതിനെത്തുടർന്ന സർവീസ് തടസ്സപ്പെട്ടത്. മെട്രോ സ്റ്റേഷനിലെ സർവീസ് തടസ്സപ്പെട്ടത് അറിയിക്കുന്നതിനായി റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പ്രസ്താവന പുറത്തിറക്കുകയും ചെയ്തിരുന്നു.യാത്രക്കാർക്ക് മഴക്കെടുതിയുള്ള സ്റ്റേഷനുകൾക്കിടയിൽ സർവീസ് നടത്തുന്നതിന് ബദൽ ബസ് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട് എന്ന് അധികൃതർ അറിയിക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റേഷനുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് കണങ്കാൽ വരെയുള്ള വെള്ളത്തിൽ സ്റ്റേഷന് പുറത്തേക്ക് നടന്നു നീങ്ങുന്ന ആളുകളുടെ നിരവധി വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...