ഇന്ത്യക്കാർക്ക് ഭക്ഷണത്തിൽ ഒരിക്കലും ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് സവാള. ഏതു ഭക്ഷണ വിഭവത്തിൽ വേണമെങ്കിലും വേണ്ടെങ്കിലും സവാള ചേർക്കുന്നത് ചിലരുടെ ശീലമാണ്. ഭക്ഷണത്തിന് കൂടുതൽ രുചി നൽകുന്ന അത്യാവശ്യ ഘടകമാണ് സവാള എന്ന ചിന്തിക്കുന്നവരാണ് ഭൂരിപക്ഷവും.സവാള അരിയുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരുന്നത് മിക്ക ആളുകളുടെയും പ്രശ്നമാണ്. സവാളയുടെ കോശങ്ങളിൽ അടങ്ങിയ സൾഫോക്സൈഡുകൾ എന്ന അമിനോ ആസിഡുകൾ ആണ് കണ്ണിൽ നിന്നും വെള്ളം വരുന്നതിന് കാരണം. ചില കാര്യങ്ങളിൽ നമ്മൾ ശ്രദ്ധിച്ചാൽ ഈ പ്രശ്നം ഒരു പരിധിവരെ കുറയ്ക്കാൻ നമുക്ക് സാധിക്കും. ഇതിനായി സവാള അരിയുന്നതിന് മുൻപ് 15 മിനിറ്റ് ഫ്രീസറിൽ വച്ച് തണുപ്പിച്ച് നോക്കാം. തണുപ്പ് ഏൽക്കുന്നത് കാരണം സൾഫോക്സൈഡുകൾ റിലീസ് ചെയ്യുന്നതിന്റെ അളവ് കുറയുകയും കണ്ണിൽനിന്ന് വെള്ളം വരുന്നത് ഗണ്യമായി കുറയുകയും ചെയ്യും.
അരിയുന്നതിന് അരമണിക്കൂർ മുൻപ് സവാളയെടുത്ത് തണുത്ത വെള്ളത്തിൽ മുക്കി വെക്കുന്നതും കണ്ണിൽ നിന്ന് വെള്ളം വരുന്നതിന് നല്ലൊരു പരിഹാരമാർഗ്ഗമാണ്. സവാള അരിയുമ്പോൾ ഫാൻ ഇടുന്നതും കണ്ണ് എരിയുന്നതിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും. നല്ല മൂർച്ചയുള്ള കത്തി വെച്ച് സവാള അരിയുന്നതും കണ്ണ് എരിയുന്നത് കുറയ്ക്കാൻ സഹായിക്കും. കണ്ണട വെക്കുന്നതും ഒരു പരിധിവരെ കണ്ണിൽ നിന്നും വെള്ളം വരുന്നതിനെ ചെറുക്കും