Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

അമേഠിയിൽ സസ്പെൻസ് തുടർന്ന് കോൺഗ്രസ്; താൻ പാർട്ടി സൈനികൻ മാത്രമെന്ന് രാഹുൽ

ന്യൂഡൽഹി: അമേഠിയിൽ മത്സരിക്കുന്ന കാര്യം കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിക്കുമെന്ന് രാഹുൽ ഗാന്ധി. താൻ പാർട്ടി സൈനികൻ മാത്രമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.അഞ്ചാം ഘട്ടമായി മേയ് 20-ന് നടക്കുന്ന ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പിൽ അമേഠി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയെ കോൺഗ്രസ് ഇതുവരെ നിശ്ചയിച്ചിട്ടില്ല. ബി.ജെ.പി. സ്ഥാനാർഥിയും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനിക്കെതിരേ ആരെയാണ് കോൺഗ്രസ് രംഗത്തിറക്കുക എന്ന സസ്പെൻസ് ഇനിയും തുടരുകയാണ്.അമേഠിയിലെ സ്ഥാനാർഥിയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഇത് ബി.ജെ.പിയുടെ ചോദ്യമാണെന്നായിരുന്നു രാഹുലിന്റെ മറുപടി. സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ്. എന്താണ് തീരുമാനം എന്നത് എന്നെ അറിയിക്കും, അത് ഞാൻ അനുസരിക്കും. ഞാൻ പാർട്ടിയുടെ സൈനികൻ മാത്രമാണെന്നും രാഹുൽ പറഞ്ഞു.

സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ജയിച്ചു പോന്നിരുന്ന മണ്ഡലത്തിൽ 2019-ൽ സ്മൃതി ഇറാനിയുടെ വരവോടെയാണ് ജനം കോൺഗ്രസിനെ പുറന്തള്ളിയത്. എന്നാൽ, അന്ന് രണ്ടിടങ്ങളിൽ മത്സരിച്ച രാഹുൽ വയനാട്ടിൽ നിന്ന് ലോക്സഭയിലെത്തിയിരുന്നു. ഇത്തവണയും വയനാടിൽ നിന്ന് മത്സരിക്കുന്ന രാഹുൽ അമേഠിയിലും സ്ഥാനാർഥിയാകുമോ എന്ന കാര്യം വ്യക്തമല്ല. രാഹുൽ അമേഠിയി മത്സരിക്കുന്നില്ലെങ്കിൽ സ്ഥാനാർഥിയാകാനുള്ള താത്പര്യം അറിയിച്ച് പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര രംഗത്തെത്തിയിരുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...