Vismaya News
Connect with us

Hi, what are you looking for?

NATIONAL

മാവോവാദി വിരുദ്ധ നടപടികളിൽ സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ സുരക്ഷാസേന നടത്തിയ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കാങ്കറില്‍ നടത്തിയ സൈനിക നടപടിയില്‍ 29 മാവോവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. സുരക്ഷാസേന സംസ്ഥാനത്ത് വലിയ വിജയം കൈവരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിന് പിന്നാലെ ബി.ജെ.പി. സര്‍ക്കാര്‍, നക്‌സലിസത്തിനും ഭീകരവാദത്തിനുമെതിരേ തുടര്‍ച്ചയായ പ്രചാരണങ്ങള്‍ ആരംഭിച്ചു. 2014 മുതല്‍ ക്യാമ്പുകള്‍ സജ്ജമാക്കി. മാവോവാദികളെ ഇല്ലാതാക്കാന്‍ 2019-ന് ശേഷം ചുരുങ്ങിയത് 250 ക്യാമ്പുകള്‍ ഛത്തീസ്ഗഢില്‍ ആരംഭിച്ചു. സര്‍ക്കാര്‍ രൂപവത്കരണത്തിന് ഏകദേശം മൂന്നുമാസത്തിനകം സംസ്ഥാനത്ത് എണ്‍പതിലധികം നക്‌സല്‍വാദികളെ വധിച്ചു. 125-ല്‍ അധികം നക്‌സലുകളെ അറസ്റ്റ് ചെയ്തു. 150-ല്‍ അധികം നക്‌സല്‍വാദികള്‍ കീഴടങ്ങി, അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

മാവോവാദി വിരുദ്ധ ഓപ്പറേഷനില്‍ പങ്കെടുത്ത സുരക്ഷാ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് അമിത് ഷാ എക്‌സില്‍ കുറിപ്പും പങ്കുവെച്ചിരുന്നു. നടപടി വിജയകരമാക്കിയ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും പരിക്കേറ്റ പോലീസുകാര്‍ അതിവേഗം സുഖം പ്രാപിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ നടപടികളുടെ ഭാഗമായി മാവോവാദികള്‍ വളരെ ചെറിയ പ്രദേശത്ത് മാത്രമാണുള്ളതെന്നും ഉടന്‍തന്നെ ഛത്തീസ്ഗഢും ഇന്ത്യ മുഴുവനായും നക്‌സല്‍ വിമുക്തമാകുമെന്നും മന്ത്രി പറഞ്ഞു.കാങ്കറിലെ ഛോട്ടേബേട്ടിയ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബിനഗുണ്ട ഗ്രാമത്തിലാണ് മാവോവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. 29 മാവോവാദികള്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ബി.എസ്.എഫും ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡുമാണ് മാവോവാദി വിരുദ്ധ നടപടിയില്‍ പങ്കെടുത്തത്.മാവോവാദി ബാധിത ബസ്തര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഒന്നാംഘട്ടമായ ഏപ്രില്‍ 19-നാണ് വോട്ടെടുപ്പ്. ബസ്തര്‍ മേഖലയില്‍ ഉള്‍പ്പെട്ട കാങ്കര്‍ മണ്ഡലം ഏപ്രില്‍ 26-നാണ് പോളിങ്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...