Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

വിക്രം നായകനാകുന്ന പുതിയ ചിത്രം വരുന്നു; ടെെറ്റിൽ ടീസർ പുറത്ത്

ചിയാൻ വിക്രം നായകനാകുന്ന പുതിയ സിനിമ ‘വീര ധീര ശൂരൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടെെറ്റിൽ പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ടെെറ്റിൽ ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. വിക്രമിന്റെ പിറന്നാൾ ദിനത്തിലാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്.രണ്ടുഭാ​ഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിന്റെ ടീസറാണ് റിലീസ് ചെയ്തത്. വിക്രമിന്റെ കരിയറിലെ 62-ാം ചിത്രമാണിത്. എസ് യു അരുൺ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്താ, സേതുപതി മുതലായ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എസ് യു അരുൺ കുമാർ.

സാര്‍പ്പട്ട പരമ്പരൈ ഫെയിം ദുഷാര വിജയനാണ് നായികയായി എത്തുന്നത്.ആക്ഷനും പ്രാധാന്യം നല്‍കുമ്പോള്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വീര ധീര സൂരനില്‍ ഉണ്ടാകും എന്ന് ഉറപ്പാണ്. വിക്രമിന്റെ വീര ധീര സൂര സിനിമയില്‍ ഛായാഗ്രാഹകൻ തേനി ഈശ്വര്‍ ആണ്. ജി വി പ്രകാശ് കുമാറിന്റെ സംഗീതത്തിനും വീര ധീര സൂരനില്‍ പ്രാധാന്യം ഉണ്ടാകും എന്ന് ഉറപ്പാണ്. എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമ്മൂട് മുതലായ താരങ്ങളും ചിത്രത്തിലുണ്ട്. എച്ച്ആർ പിക്‌ചേഴ്‌സിന് വേണ്ടി റിയ ഷിബു നിർമ്മിക്കുന്ന ചിത്രം ഒരു ആക്ഷൻ എന്റർടെയ്‌നർ ആയിരിക്കുമെന്നാണ് സൂചന. ജി വി പ്രകാശാണ് സംഗീതം.ചിത്രത്തിന്റെ എഡിറ്റിങ് പ്രസന്ന ജി. കെയും ആർട്ട് ഡയറക്ഷൻ സി. എസ്. ബാലചന്ദറും നിർവഹിക്കുന്നു. ഏപ്രിൽ 21-ന് മധുരയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.അതേസമയം, വിക്രം നായകനായി വരാനിരിക്കുന്ന ചിത്രം തങ്കലാനാണ്. പ്രകടനത്തില്‍ വിക്രം വീണ്ടും വിസ്‍മയിപ്പിക്കുന്ന ചിത്രമായിരിക്കും തങ്കലാൻ എന്ന് പ്രതീക്ഷിക്കപ്പെടുമ്പോള്‍ മാളവിക മോഹനനും പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന സ്‍ത്രീ വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ജി വി പ്രകാശ് കുമാറാണ് സംഗീതം പകരുന്നത്. ഛായാഗ്രാഹണം എ കിഷോറാണ്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...