Vismaya News
Connect with us

Hi, what are you looking for?

NATIONAL

‘ബിജെപിയും ആർഎസ്എസ്സും ഇന്ത്യ എന്ന ആശയത്തിനെതിര്’; പ്രവർത്തകരോട് പോരാടാൻ ആഹ്വാനം ചെയ്ത് രാഹുൽ

ഡൽഹി: ബിജെപി ആർഎസ്എസ് പ്രത്യയശാസ്ത്രത്തിനെതിരെ പോരാടണമെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്ത് കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിലേക്കുള്ള ഒന്നാംഘട്ട തിര‍ഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ് രാഹുലിന്റെ സന്ദേശം. ബിജെപിയും ആർഎസ്എസ്സും ഇന്ത്യ എന്ന ആശയത്തിനെതിരാണെന്നും രാഹുൽ പറഞ്ഞു.കോൺ​ഗ്രസിന്റെ പ്രകടനപത്രിക എല്ലാവരിലേക്കും എത്തിക്കണമെന്ന് കോൺ​ഗ്രസ് പ്രവർ‌ത്തകരോട് ആവശ്യപ്പെട്ട രാഹുൽ പ്രവർത്തകരാണ് പാർട്ടിയുടെ നട്ടെല്ലെന്നും എടുത്ത് പറഞ്ഞു. പ്രകടനപത്രികയിലെ ഓരോ കാര്യങ്ങളും ജനങ്ങളിലേക്കെത്തിച്ച് ബിജെപിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാനാണ് രാഹുൽ പ്രവർ‌ത്തകരോട് ആ​ഹ്വാനം ചെയ്യുന്നത്.

പ്രവർത്തകരാണ് കോൺ​ഗ്രസിന്റെ നട്ടെല്ലും ഡ‍ിഎൻഎയും. പ്രവർത്തകരില്ലാതെ പാർട്ടിക്ക് പോരാടാനാകില്ല. ആർഎസ്എസ് ഇന്ത്യ എന്ന ആശയത്തിന് എതിരാണ്. അവർ രാജ്യത്തിൻ്റെ ഭരണഘടനയെ ആക്രമിക്കുന്നു, ജനാധിപത്യ സംവിധാനത്തെ ആക്രമിക്കുന്നു, തിരഞ്ഞെടുപ്പ് കമ്മീഷനെപ്പോലും വെറുതെ വിടുന്നില്ല. കോൺ​ഗ്രസ് പ്രവർത്തകരാണ് പ്രതിരോധിക്കേണ്ടത്. ഗ്രാമത്തിൽ നിന്നും നഗരത്തിൽ നിന്നും എല്ലായിടത്തുനിന്നും പോരാടണമെന്നും രാഹുൽ പറഞ്ഞു.’കോൺ​ഗ്രസ് പാർട്ടി നിങ്ങളെയാണ് ആശ്രയിക്കുന്നത്. നമ്മളൊരുമിച്ചാണ് ബിജെപിയുടെയും ആർഎസ്എസ്സിന്റെയും പ്രത്യയശാസ്ത്രത്തിനെതിരെ പോരാടുന്നത്. നമ്മളൊരുമിച്ച് പോരാടും, വിജയിക്കും, ബിജെപിയെയും അവരുടെ ആശയത്തെയും തറപറ്റിക്കും’ – രാഹുൽ പറഞ്ഞു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...