Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കെഎസ്ഇബിയിൽ നിയമന നിരോധനം: ഒഴിവുകൾ പിഎസ്‍സിക്ക് റിപ്പോർട്ട് ചെയ്യരുതെന്ന് നിർദ്ദേശം

തിരുവനന്തപുരം: കെഎസ്ഇബിയിലെ അസിസ്റ്റന്റ് എഞ്ചിനിയർ തസ്തികയിലെ ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യരുതെന്ന് കെഎസ്ഇബി ചെയർമാന്റെ നി‍ർദ്ദേശം. എച്ച് ആർ ചീഫ് എഞ്ചിനീയർക്കാണ് കെഎസ്ഇബി ചെയർമാൻ നിർദേശം നൽകിയത്. ചെയർമാന്റെ കത്തിന്റെ പകർപ്പ് റിപ്പോ‍ർട്ടറിന് ലഭിച്ചു. കെഎസ്ഇബിയിൽ പുനഃസംഘടന നടക്കുകയാണ്. ഈ ഘട്ടത്തിൽ 30201 എന്നതിൽ നിന്ന് ജീവനക്കാരുടെ എണ്ണം കൂട്ടരുതെന്ന വൈദ്യുതി റ​ഗുലേറ്ററി കമ്മീഷൻ്റെ നി‍ർദ്ദേശമുണ്ട്. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് അസിസ്റ്റന്റ് എഞ്ചിനിയർമാരുടെ നിയമനം പി എസ് സിക്ക് റിപ്പോർട്ട് ചെയ്യരുതെന്ന് നി‍ർദ്ദേശിച്ചിരിക്കുന്നത്.നിലവിൽ സംസ്ഥാനത്തെ വൈദ്യുതി വിതരണം പ്രതിസന്ധിയിലാണ്. തകരാറുണ്ടായാൽ പരിഹരിക്കാൻ പോലും കഴിയുന്നില്ല. സെക്ഷൻ ഓഫീസുകളിലെ ചുമതലക്കാരാണ് അസി. എഞ്ചിനീയർമാർ, ഇവരുടെ ഒഴിവുകൾ നികത്താത്തത് വൈദ്യുതി വിതരണത്തെ സാരമായി ബാധിക്കും. നിലവിൽ അസിസ്റ്റന്റ് എഞ്ചിനിയർ തസ്തികയിൽ 240 ഒഴിവുകളാണുള്ളത്. 2026 ആകുമ്പോഴേക്ക് ഇത് 700 ഒഴിവുകളാകും. പി എസ് സി ഒടുവിൽ റിപ്പോർട്ട് ചെയ്തതിൽ ആറ് ഒഴിവുകൾ മാത്രമാണുള്ളതെന്നതും ഉദ്യോഗാർത്ഥികളെ ആശങ്കയിലാക്കിയിട്ടുണ്ട്.

സബ് എഞ്ചിനീയർമാരുടെ കാര്യത്തിലും സമാന സ്ഥിതിയാണുള്ളത്. നിലവിൽ 400 ഒഴിവുകളാണ് സബ് എഞ്ചിനീയർ തസ്തികയിലുള്ളത്. 2026 ആകുമ്പോഴേക്കും ഇത് 1000 ഒഴിവുകളാകും. ഇതുവഴി 20226 ആകുമ്പോഴേക്ക് കെഎസ്ഇബിയിൽ ആകെ 1700 ഒഴിവുകൾ ഉണ്ടാകും. ചെലവ് ചുരുക്കലിൻ്റെ മറവിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന തീരുമാനമെടുത്തിരിക്കുന്നത്. ഇതുവഴി ജനങ്ങൾക്ക് കിട്ടേണ്ട സർവീസ്സാണ് ഇല്ലാതാകുന്നത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...