Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഓൺലൈനായുള്ള ഫുഡ് ഓർഡറുകൾക്ക് വില വർദ്ധിപ്പിച്ച് സോമാറ്റോ

ഓൺലൈനായി ഫുഡ് ഓർഡർ ചെയ്യുന്നതിനുള്ള നിരക്കുകൾ വർധിപ്പിച്ച് സോമാറ്റോ. സൊമാറ്റോ വഴി ഭക്ഷണം ഓർഡർ ചെയ്യുന്ന ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയിരുന്ന പ്ലാറ്റ്ഫോം ഫീയാണ് സൊമാറ്റോ ഇപ്പോൾ ഉയർത്തിയിരിക്കുന്നത്.ഒരു ഓർഡറിന് രണ്ടു രൂപയായിരുന്ന പ്ലാറ്റ്ഫോം ഫീയാണ് ഇപ്പോൾ അഞ്ചു രൂപയാക്കി സൊമാറ്റോ വർദ്ധിപ്പിച്ചിരിക്കുന്നത്. കമ്പനിയുടെ മൊബൈൽ ആപ്പിൽ നിന്നാണ് ഈ വിവരം ലഭ്യമാകുന്നത് എങ്കിലും ഇതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ സൊമാറ്റോ അധികൃതർ തയ്യാറായിട്ടില്ല.

ഓൺലൈൻ വഴി ഷോപ്പിംഗ് ചെയ്യുമ്പോൾ ഡെലിവറിക്ക് പണം അധികം നൽകാൻ ഉപഭോക്താക്കൾ തയ്യാറാക്കുന്ന സാഹചര്യത്തെ വൻകിട കമ്പനികൾ മുതലെടുക്കുന്നതാണ് ഇത്തരത്തിൽ നിരക്ക് വർദ്ധനകൾക്ക് സാഹചര്യം ഒരുക്കുന്നത് എന്ന തരത്തിൽ ഉള്ള വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ നിന്ന് ഉയർന്നു വരുന്നുണ്ട്.ഒരു ഓർഡറിൽ നിന്ന് സൊമാറ്റോ കമ്പനിക്ക് ലഭിക്കുന്ന വരുമാനം കുത്തനെ വർധിക്കുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തൽ. 2023 ഓഗസ്റ്റ് മാസത്തിലാണ് ആദ്യമായി സൊമാറ്റോ പ്ലാറ്റ്ഫോം ഫീ ഈടാക്കി തുടങ്ങുന്നത്. വിപണിയിലെ പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി പ്ലാറ്റ്ഫോം ഫീ ആയി ഈടാക്കുന്നത് അഞ്ചു രൂപയാണ്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...