Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

തൃശൂർ പൂരം പ്രതിസന്ധി; സംഘപരിവാർ ഗൂഢാലോചന നടന്നതായി സംശയിച്ച് സർക്കാർ

തൃശൂർ: തൃശൂർപൂരത്തിൽ പ്രതിസന്ധി ഉണ്ടായതിൽ ഗൂഢാലോചന സംശയം പ്രകടിപ്പിച്ച് സംസ്ഥാന സർക്കാർ. വിവാദങ്ങൾ ഉണ്ടാകുന്നതിനു മുൻപായി വൽസൻ തില്ലങ്കേരി ഉൾപ്പെടെയുള്ള സംഘപരിവാർ നേതാക്കളുടെ സാന്നിധ്യം സ്ഥലത്ത് ഉണ്ടായിരുന്നു. ചില ദേവസ്വം ഭാരവാഹികളുമായി ഇവർ ചർച്ച ചെയ്‌തെന്നുമാണ് റിപ്പോർട്ട്. പൂരം വിവാദത്തിലൂടെ സംഘപരിവാർ രാഷ്‌ട്രീയ നേട്ടം ലക്ഷ്യംവെച്ചാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തൽ.തൃശൂർപൂരത്തിന്റെ നടത്തിപ്പിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച വന്നു എന്നാണ് സംസ്ഥാന സർക്കാർ കരുതിയിരുന്നത്. പൂരം കാണാൻ വന്ന ജനങ്ങളോട് ഉൾപ്പടെ തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത്ത് അശോക് അപമര്യാദയായി ഇടപെടുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരിന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കിട്ടുന്നതിന് മുമ്പ് തന്നെ കമ്മീഷണറെ മാറ്റുമെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കിട്ടിയതിന് ശേഷം അദ്ദേഹത്തെ ഉടൻ സ്ഥാനത്ത് നിന്ന് മാറ്റിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിക്കും. ഇതിനിടയിലാണ് പൂരം പ്രതിസന്ധിക്ക് പിന്നിൽ ഗൂഢാലോചന നടന്നതായി സംസ്ഥാന സർക്കാർ കരുതുന്നത്.പൂരം പ്രതിസന്ധിയിലൂടെ തൃശൂർ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ നേട്ടമുണ്ടാക്കാൻ വലിയ രീതിയിലുള്ള ഗൂഢാലോചന സംഘപരിവാറിന്റെ ഭാഗത്ത് നിന്നുണ്ടായി എന്ന കണക്കു കൂട്ടലിലാണ് സർക്കാർ.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...