Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

റീ റിലീസിലും ബോക്‌സോഫീസില്‍ ആടിതിമിര്‍ത്ത് വിജയ് ചിത്രം ‘ഗില്ലി’

ചെന്നൈ: ബോക്‌സോഫീസില്‍ ആടിതിമിര്‍ത്ത് റീ റിലീസായ വിജയ് ചിത്രം ‘ഗില്ലി’. ആവേശത്തോടെയാണ് വിജയ് ആരാധകര്‍ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. റീ റിലീസിന്റെ ആദ്യദിനം 11 കോടിയോളം രൂപ ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീടുള്ള ദിവസങ്ങളിലും ചിത്രം മികച്ച പ്രതികരണം നേടുന്നുണ്ട്.‘ഗില്ലി’യുടെ റിലീസിന്റെ 20-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് റീ റിലീസ്. തമിഴ്‌നാടിന് പുറമെ കേരളത്തിലും ചിത്രം റീ റിലീസ് ചെയ്തു. യുകെ, ഫ്രാന്‍സ്, അയര്‍ലണ്ട് എന്നിവിടങ്ങളിലും റിലീസുണ്ടായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രമാണിച്ച് വലിയ റിലീസുകള്‍ ഇല്ലാത്തതും ‘ഗില്ലി’ക്ക് ഗുണമായി.

കബഡി താരം വേലുവായി വിജയ് എത്തിയ ചിത്രത്തില്‍ തൃഷയാണ് നായിക കഥാപാത്രമായ ധനലക്ഷ്മിയെ അവതരിപ്പിച്ചത്. മുത്തുപാണ്ഡിയെന്ന വില്ലനായാണ് പ്രകാശ് രാജ് ചിത്രത്തിലെത്തിയത്. ആശിഷ് വിദ്യാര്‍ഥി, നാഗേന്ദ്ര പ്രസാദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2004-ല്‍ എട്ട് കോടി രൂപയ്ക്ക് ഒരുക്കിയ ഗില്ലി 50 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. നാല് കോടി രൂപയായിരുന്നു വിജയ് ചിത്രത്തിനായി വാങ്ങിയ പ്രതിഫലം.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...