Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

തൃശ്ശൂര്‍ എടുത്താല്‍ ഹൃദയത്തില്‍ സൂക്ഷിക്കും; തികഞ്ഞ വിജയപ്രതീക്ഷയാണുള്ളത്: സുരേഷ് ഗോപി

തൃശ്ശൂര്‍ എടുത്താല്‍ ഹൃദയത്തില്‍ സൂക്ഷിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. തികഞ്ഞ വിജയപ്രതീക്ഷയാണുള്ളത്. ജനങ്ങള്‍ ഇത്തവണ അനുഗ്രഹിക്കും. മറ്റുള്ള സ്ഥാനാര്‍ഥികള്‍ക്കൊപ്പം കിടപിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഒന്നരമാസം നീണ്ട പ്രചരണത്തിനിടയില്‍ ജനങ്ങളുടെ ജീവിതത്തില്‍ എത്തിപ്പിടിക്കേണ്ട കാര്യങ്ങളും അവരുടെ പ്രശ്‌നങ്ങളും മാത്രമേ ചര്‍ച്ചയാക്കിയിട്ടുള്ളൂ. ഒരു കുത്തിത്തിരിപ്പുകള്‍ക്കും താന്‍ നിന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ബിജെപി – സിപിഎം അന്തര്‍ധാരയെന്ന ആരോപണത്തില്‍ സുരേഷ് ഗോപി കെ മുരളീധരന് മറുപടി നല്‍കി. സിപിഐഎമ്മിന്റെ കാര്യം സിപിഐഎം നോക്കിക്കോളും. മുരളീധരന്‍ കോണ്‍ഗ്രസിന്റെ കാര്യം നോക്കുക. സിപിഐഎമ്മിന്റെ സംഘടനാപരമായ സംവിധാനത്തെ കെ മുരളീധരന്‍ അവിശ്വസിക്കേണ്ടതില്ല.

ഇന്നസെന്റ് ചിത്രം ഫ്‌ലക്‌സ് ബോര്‍ഡില്‍ ഉപയോഗിച്ചതില്‍ അനൗചിത്യം തോന്നിയില്ല. ഫ്‌ലക്‌സ് ബോര്‍ഡ് തയ്യാറാക്കുന്നത് തന്റെ അറിവോടെയല്ല.ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ പരാതി ഉയര്‍ന്നാല്‍ അത് പിന്‍വലിക്കുന്നതും ഫ്‌ലക്‌സ് ബോര്‍ഡ് വയ്ക്കുന്നതും പാര്‍ട്ടി പ്രവര്‍ത്തകരാണ്. ടോവിനോയുടെ ചിത്രം ഉപയോഗിച്ചതില്‍ മന്ത്രിയായിരുന്ന ആള്‍ക്ക് അനൗചിത്യം തോന്നിയില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.പൂര വിവാദം തൃശ്ശൂരില്‍ തിരഞ്ഞെടുപ്പ് വിഷയമല്ലെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. തൃശ്ശൂരിലെ മുഖ്യ ചര്‍ച്ച വികസനമാണ്. ഇന്നസെന്റിന്റെ ചിത്രം ഫ്‌ലെക്‌സില്‍ ഉപയോഗിച്ചതില്‍ അനൗചിത്യമുണ്ടെന്ന് തോന്നിയില്ല എന്നും അദ്ദേഹം പ്രതികരിച്ചു.പൂരത്തില്‍ സര്‍ക്കാരിന് വീഴ്ചയുണ്ട്. ആരോപണങ്ങളില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്. നാട് അറിയുന്നവരെയല്ല, നാടിന് ഗുണമുള്ളവനെ തെരെഞ്ഞെടുക്കണമെന്നാണ് ജനം പറയുന്നത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...