Vismaya News
Connect with us

Hi, what are you looking for?

NATIONAL

കപ്പലുകള്‍ക്ക് പോകാന്‍ പാലം കുത്തനെ ഉയരും, ട്രെയിനിന് പോകാന്‍ നേരെ താഴേക്ക്: വിസ്മയമായി പുതിയ പാമ്പന്‍ പാലം

ചെന്നൈ: ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ കടല്‍പ്പാലമായ, ‘പാമ്പന്‍ പാലം’ വീണ്ടും യാഥാര്‍ത്ഥ്യമാകുന്നു. രാമനാഥപുരത്തെ മണ്ഡപം മുതല്‍ രാമേശ്വരം വരെ കടലിന് മീതേ നിര്‍മിക്കുന്ന പാലത്തിന്റെ പണികള്‍ അവസാന ഘട്ടത്തിലെത്തി. 2.08 കിലോമീറ്ററുള്ള പുതിയ പാലം ജൂണ്‍ 30നു മുമ്പ് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 535 കോടി രൂപയാണ് നിര്‍മാണച്ചെലവ്.2019 നവംബറിലാണ് തകര്‍ന്ന പാലത്തിന് സമാന്തരമായി പുതിയ പാലത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടത്. 2020 ഫെബ്രുവരിയില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ച് 2021 ഡിസംബറോടെ ഇത് പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി. എന്നാല്‍ കൊറോണ മൂലം ഇത് കാലവധി നീട്ടുകയായിരുന്നു. റെയില്‍ വികാസ് നിഗം ലിമിറ്റഡിനാണ് (ആര്‍വിഎന്‍എല്‍) നിര്‍മാണ ചുമതല.

വെര്‍ട്ടിക്കല്‍ ലിഫ്റ്റിംഗാണ് പാലത്തിന്റെ ഏറ്റവും പ്രധാന സവിശേഷത. റെയില്‍വേയുമായി ബന്ധപ്പെട്ടാണ് വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സംവിധാനം പ്രവര്‍ത്തിക്കുക. കപ്പലുകളും ബോട്ടുകളും കടന്നു പോകുമ്പോള്‍ പാലം കുത്തനെ ഉയര്‍ത്തുകയും ട്രെയിന്‍ പോവേണ്ട സമയത്ത് താഴ്ത്തുകയും ചെയ്യും.പാലത്തിന്റെ മദ്ധ്യയേയുള്ള 72.5 മീറ്റര്‍ ഭാഗമാണ് ഇങ്ങനെ ഉയര്‍ത്താന്‍ സാധിക്കുക. 22 മീറ്റര്‍ വരെ ഉയരമുള്ള കപ്പലുകള്‍ക്ക് പാലത്തിനടിയിലൂടെ സുഗമമായി കടന്നു പോവാനാവും. 18.3 മീറ്റര്‍ അകലത്തില്‍ 100 തൂണുകളിലാണ് പാലത്തിന്റെ നിര്‍മാണം. ഭാവിയില്‍ പാത ഇരട്ടിപ്പിക്കാനുള്ള തരത്തിലാണ് രൂപകല്‍പന. പഴയ പാമ്പന്‍ പാലം 1914 ലാണ് നിര്‍മിച്ചത്. കാലപ്പഴക്കം മൂലം അറ്റകുറ്റപ്പണികള്‍അസാധ്യമായതോടെ 2022 ഡിസംബര്‍ 23ന് പഴയ പാലം അടച്ചു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...