Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ 26 ന് സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെ അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഏപ്രിൽ 26 ന് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്‌ക്ക് അടക്കമാണ് വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 26ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.വാണിജ്യ സ്ഥാപനങ്ങൾ അടക്കമുള്ളവയ്‌ക്ക് ശമ്പളത്തോടയുള്ള അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന സർക്കാർ, അർദ്ധസർക്കാർ വാണിജ്യ സ്ഥാപനങ്ങൾക്കും സംസ്ഥാനത്ത് സർക്കാർ അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.

ലേബർ കമ്മീഷണറുടെ കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന് പരിധിയിൽ വരുന്ന സ്വകാര്യസ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ അവധി പ്രഖ്യാപിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് നിർദ്ദേശിച്ചിരിക്കുന്ന ഉത്തരവിൽ അവധി ദിനത്തിൽ വേതനം നിഷേധിക്കുകയോ കുറവ് വരുത്തുകയോ ചെയ്യരുത് എന്നും നിർദ്ദേശിച്ചിട്ടുണ്ട്.ഏപ്രിൽ 26 വെള്ളിയാഴ്ച ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനോടനുബന്ധിച്ച് കേരളത്തിൽ ഇന്ന് വൈകുന്നേരം 6 മണി മുതൽ വോട്ടെടുപ്പ് ദിനമായ 26 ന് വൈകിട്ട് ആറുമണി വരെ മദ്യ വിൽപ്പന ശാലകൾ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. വോട്ടെണ്ണൽ ദിനമായ ജൂൺ നാലിനും സംസ്ഥാനത്ത് മദ്യ വിൽപ്പന ശാലകൾ പ്രവർത്തിക്കില്ല.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...