Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

‘പെരുമാനി മോട്ടോഴ്സ്’ മെയിൽ റിലീസ് ചെയ്യും; പോസ്റ്ററുമായി അണിയറക്കാര്‍

കൊച്ചി: പ്രേക്ഷകപ്രീതി നേടിയ സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ‘പെരുമാനി’യിലെ പ്രോപ്പർട്ടി പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിലെ കഥാപാത്രങ്ങൾക്കുള്ളത്ര തന്നെ പ്രാധാന്യം പ്രോപ്പർട്ടികൾക്കും ഉണ്ടെന്നാണ് പോസ്റ്ററിൽ നിന്ന് നമുക്ക് വ്യക്തമാവുന്നത്. പെരുമാനിക്കാരെ പുറം ലോകവുമായ് ബന്ധിപ്പിക്കുന്ന പൊതുശകടം ‘പെരുമാനി മോട്ടോഴ്സ്’ എന്ന ബസ്സിന്റെ ഫോട്ടോയും പോസ്റ്ററിൽ കാണാൻ കഴിയുമ്.

‘പെരുമാനി’ എന്ന ഗ്രാമവും അവിടെ ജീവിക്കുന്ന മനുഷ്യർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും പ്രമേയമാക്കി ചിത്രീകരിക്കുന്ന സിനിമയാണ് ‘പെരുമാനി’. മജു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ തയ്യാറാക്കിയത്. സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രമൊരു ഫാന്റസി ഡ്രാമയാണ്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമാണം. മെയ് മാസത്തിൽ തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്.പ്രേക്ഷകരിൽ നിന്നും വൻ സ്വീകാര്യത കിട്ടിയ ചിത്രത്തിന്റെ ടീസർ ദുൽഖർ സൽമാനാണ് പുറത്തിറക്കിയത്. സിനിമയിലെ പ്രധാന അഭിനേതാക്കളെ അണിനിരത്തി ഒരുക്കിയ ഫസ്റ്റ് ലുക്കും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...