Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

തൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ അതിക്രമം; യുവതിയെ ചുംബിക്കാൻ ശ്രമിച്ചു

തൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്കെതിരേ അതിക്രമം. ബ്രിട്ടനിൽനിന്നുള്ള യുവാവും യുവതിയുമാണ് സാമൂഹികമാധ്യമങ്ങളിലൂടെ ദുരനുഭവം വെളിപ്പെടുത്തിയത്. വിദേശ വനിതയെ ഒരാൾ ബലമായി ചുംബിക്കാൻ ശ്രമിച്ചെന്നും യുവാവിന്റെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചെന്നുമാണ് ആരോപണം. ഇതിന്റെ വീഡിയോയും വ്ളോഗർമാർ പുറത്തുവിട്ടിട്ടുണ്ട്.

വീഡിയോ ചിത്രീകരിച്ചതിന് പിന്നാലെ ഒരാൾ വിദേശവനിതയെ ചുംബിക്കാൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ ആദ്യമുള്ളത്. ഇതിനുപിന്നാലെയാണ് തന്റെ സ്വകാര്യഭാഗത്ത് സ്പർശിച്ചതായി വിദേശയുവാവും വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. തൃശ്ശൂർ പൂരത്തിന്റെ ഏറ്റവും മോശപ്പെട്ട നിമിഷങ്ങൾ എന്ന് പറഞ്ഞാണ് ഇവർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.സംഭവത്തിൽ ഇരുവരും ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. കുടമാറ്റം കഴിഞ്ഞതിന് ശേഷമാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ദൃശ്യങ്ങളിൽ യുവതിയെ ചുംബിക്കാൻ ശ്രമിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ പാലക്കാട് സ്വദേശിയാണെന്നാണ് വിവരം. എന്നാൽ, കേസെടുത്തിട്ടില്ല. അതിനിടെ, സംഭവത്തിൽ ചില സംഘടനകൾ ഔദ്യോഗികമായി പരാതി നൽകിയേക്കുമെന്നും സൂചനയുണ്ട്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...